1470-490

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണം

നെടുമങ്ങാട് പോസ്റ്റോഫീസിന് മുന്നിൽ ജനതാദൾ (എസ്) നടത്തിയ പ്രതിഷേധം

കെ.പത്മകുമാർ കൊയിലാണ്ടി

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണം: ജനതാദൾ (എസ്)

കൊയിലാണ്ടി : രാജ്യം കോവിഡ് – 19 മഹാമാരിയെ നേരിടുന്ന സാഹചര്യം മുതലെടുത്ത്കൊണ്ട് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും, സാമ്പത്തിക പാക്കേജുകളിൽ പോലും കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്കോണ്ട് ജനതാദൾ (എസ്) നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പ്രതിഷേധ ധർണ കേരള വിദ്യാർത്ഥി ജനത സംസ്ഥാന പ്രസിഡന്റ്‌ വി.എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു.
ജനതാദൾ (എസ് ) മണ്ഡലം പ്രസിഡന്റ്‌ കരിപ്പൂര് വിജയകുമാർ അദ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടിമാരായ പനയ്‌ക്കോട് മോഹനൻ, വേങ്ങോട് കൃഷ്ണകുമാർ,
കേരള വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡന്റ്‌ ഋത്വിക് രാജീവ്‌, യുവജനതാദൾ (എസ്) മണ്ഡലം വൈസ് പ്രസിഡന്റ്‌ കണ്ണൻ എം. ഐ തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206