1470-490

വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ കൊടകരയിലെ എസ്.ബി.ഐ. ബ്രാഞ്ചിന്  മുന്നിൽ ധർണ നടത്തി.
കോവിഡ് 19-ന്റെ ഭാഗമായി വ്യാപാര വായ്പകൾക്കുള്ള മൊറട്ടോറിയം കലാവുധി ഒരു വർഷമാകുക, വ്യാപാരികൾക്ക് പരസ്പര ജാമ്യ വ്യവസ്ഥയിൽ വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്  വ്യാപാരികൾ ഉന്നയിച്ചത്.  ഏരിയാ പ്രസിഡന്റ് ഐ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സമിതി കൊടകര പഞ്ചായത്ത് പ്രസിഡന്റ് രാജൻബാബു അധ്യക്ഷനായിരുന്നു. എ.ആർ. ബാബു നേതൃത്വം നൽകി. 

Comments are closed.