1470-490

പ്രതിഷേധ നിൽപ്പു സമരം

കൊടക്കാട് കൂട്ടു മൂച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : കോവിഡ് കാലത്തെ സംസ്ഥാന സർക്കാറിന്റെ കൊള്ളക്കെതിരെ കെ. പി. സി.സി. കരിദിനാചരണത്തിന്റെ ഭാഗമായി കൊടക്കാട് കൂട്ടുമൂച്ചിയിൽ കോൺഗ്രസ് ഐ പ്രവർത്തകർ പ്രതിഷേധ നിൽപ്പു സമരം പരിപാടി നടത്തി .വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡന്റ് ചോനാരി നിസാർ ഉദ്ഘാടനം ചെയ്തു. പതിനാലാം വാർഡ് പ്രസിഡൻറ് തോട്ടത്തിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. അരിയല്ലൂർ മണ്ഡലം സെക്രടറിമാരായ പ്രതീഷ് പാറോൽ , അറയങ്കര ഉണ്ണികൃഷ്ണൻ നമ്പീശൻ, കെ അബ്ദുറഹ്മാൻ, ട്രഷറർ മുരളീധരൻ കാരൊടി , ശിവരാമൻ കുനേരി , അപ്പാശേരി വിഘ്നേഷ് എന്നിവർ നേതൃത്വം നൽകി.

Comments are closed.