1470-490

കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധം .

വ്യപാര വ്യവസായ സമിതി ചേളാരി എസ് ബി ഐ ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ നിൽപ്പു ധർണ്ണ

കേന്ദ്ര സർക്കാർ അവഗണനക്കെതിരെ എസ് ബി ഐ ക്ക് മുമ്പിൽ പ്രതിഷേധം .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : വ്യാപാരികളോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് വ്യാപാരികൾ ചേളാരി എസ് ബി ഐ ക്ക് മുമ്പിൽ നിൽപ്പു ധർണ്ണാ സമരം നടത്തി. ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാരി കളുടെ നിലനിൽപ്പിനായി കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കുക, , ബാങ്ക് വായ്പ മൊറട്ടോറിയം ഒരു വർഷമാക്കുക , മൊറട്ടോറിയ കാലത്ത് പലിശ പിഴപലിശ എന്നിവ ഒഴിവാക്കുക, വ്യാപാരികൾക്ക് പരസ്പര ജാമ്യ വ്യവസ്ഥയിൽ നൽകിയിരുന്ന ലോൺ പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു .
കേരളത്തിലെ റിസർവ് ബാങ്ക് ശാഖക്ക് മറ്റു ദേശസാൽകൃത ബാങ്കുകൾക്ക് മുന്നിൽ
സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധധർണ്ണയുടെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്. ചേളാരി യൂണിറ്റ് പ്രസിഡന്റ് ഷാഫി തേഞ്ഞിപ്പലം യൂണിറ്റ് പ്രസിഡന്റ് ബിജു , മൂന്നിയൂർ യൂണിറ്റ് സിക്രട്ടറി വിനീഷ് , ഹക്കീം , അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി .
എസ് ബി ഐ മാനേജർ ക്ക് വിനീഷ് ന്റെ നേതൃത്വത്തിൽ നിവേദനവും നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689