മാസ്റ്റർ പ്ലാനിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നിർദിഷ്ട മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി ബസ് സ്റ്റാൻ്റും കാർഷിക വിപണന കേന്ദ്രവും സ്ഥാ വിക്കുന്നതിനു വേണ്ടി നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കൊയിലാണ്ടി നഗരസഭയും ജില്ലാ ടൗൺ പ്ലാനിംഗ് അഥോറിറ്റിയും പിൻമാറണമെന്ന് മുൻസിപ്പിൽ കൗൺസിൽ യോഗത്തിൽ ബി.ജെ.പി.കൗൺസിലർമാരായ കെ.വി.സുരേഷ്, പി.പി. കനക എന്നിവർ ആവശ്യപ്പെട്ടു. മാസ്റ്റർ പ്ലാൻ പ്രകാരം കോതമംഗലം ഭാഗത്തെ നിരവധി കുടുംബങ്ങളാണ് കുടിയൊഴുപ്പിക്കുക. സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Comments are closed.