1470-490

മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ കൂടി രോഗമുക്തരായി

കോവിഡ് 19; മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ കൂടി രോഗമുക്തരായി
രോഗം ഭേദമായത് മഞ്ചേരിയില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കും കോഴിക്കോട് ചികിത്സയിലുള്ള ഒരാള്‍ക്കും
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരും കോഴിക്കോട് ചികിത്സയിലുള്ള ഒരാളും വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. മെയ് 15ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ പരിയാപുരം ഓലപ്പീടിക സ്വദേശി 22 കാരന്‍, മെയ് 17 ന് വൈറസ് ബാധ കണ്ടെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശി 23 കാരന്‍, മെയ് 20 ന് രോഗബാധ സ്ഥിരീകരിച്ച നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി 42 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. 
കാഞ്ചീപുരത്ത് നിന്ന് മെയ് അഞ്ചിനാണ് താനൂര്‍ പരിയാപുരം ഓലപ്പീടിക സ്വദേശി വീട്ടിലെത്തിയിരുന്നത്. മെയ് 12 ന് ഇയാളെ മഞ്ചേരിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. എപ്പാള്‍ കോലൊളമ്പ് സ്വദേശി മെയ് 14 ന് ചെന്നൈയില്‍ നിന്നാണ് തിരിച്ചെത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് അന്നുതന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 10 ന് ഖത്തറില്‍ നിന്ന് കൊച്ചി വഴിയെത്തിയ നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശിയെ ആദ്യം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. ഇവര്‍ മൂന്ന് പേരെയും തുടര്‍ നിരീക്ഷണങ്ങള്‍ക്കായി അതത് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689