1470-490

ലോക്ക് ഡൗൺ ഇളവ്: വീണ്ടും രോഗവ്യാപനമെന്ന് WHO

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പെട്ടെന്ന് ഇളവ് വരുത്തിയാൽ ഗുരുതര പ്രത്യാഘാതമെന്ന് WHO’. രണ്ടാം വട്ടവും കോവിഡ് വ്യാപനം ഉച്ചാവസ്ഥയിലെത്താൻ സാധ്യതയേറെയാണ്. രോഗപ്രതിരോധത്തിനുള്ള മികച്ച മാർഗങ്ങൾ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ അടുത്ത ഉച്ചാവസ്ഥ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. നിലവിൽ കോവിഡ് മഹാമാരിയുടെ ആദ്യ തരംഗമാണ് ലോകത്ത് അനുഭവപ്പെടുന്നത്. ഇപ്പോഴും രോഗവ്യാപനം മുന്നോട്ടുതന്നെയാണ്. ഏതു സമയത്തും രോഗബാധയിൽ വലിയ ഉയർച്ചയുണ്ടാകാനിടയുണ്ട്. ഇക്കാര്യം എല്ലാ രാജ്യങ്ങളും കരുതയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന എമർജൻസി വിഭാഗം തലവൻ മൈക്ക് റയാൻ പറഞ്ഞു.

നിലവിൽ രോഗവ്യാപനത്തിന്റെ തോത് താഴ്ന്നുകൊണ്ടിരിക്കുകയാണ് എന്നതിനാൽ രോഗവ്യാപനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് പറയാനാവില്ല. രോഗം വീണ്ടും മൂർധന്യാവസ്ഥയിലെത്തിയേക്കാം. അതിനായി തയ്യാറെടുപ്പുകൾ നടത്തുന്നതിന് നമുക്ക് ഏതാനും മാസങ്ങൾ ലഭിച്ചേക്കാം എന്നുമാത്രം. രോഗബാധയിൽ കുറവുണ്ടാകുന്ന രാജ്യങ്ങൾ ഈ സമയം ഉപയോഗിച്ച് രോഗപ്രതിരോധത്തിനുള്ള മികച്ച മാർഗങ്ങൾ കണ്ടെത്തണം. രോഗവ്യാപനത്തിന്റെ അടുത്ത ഉച്ചാവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം, അദ്ദേഹം പറഞ്ഞു.

ലോകത്ത് മിക്ക രാജ്യങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പ്രതിരോധ മരുന്ന് കണ്ടെത്തുകയും അതുപയോഗിച്ച് ജനങ്ങൾ വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തി നേടുകയും ചെയ്യുന്നതുവരെ സാമൂഹ്യ അകലംപാലിക്കൽ അടക്കമുള്ള പ്രതിരോധ നടപടികളിൽ ഇളവുവരുത്താനാവില്ലെന്നാണ് വിദഗ്ധരുടെ നിലപാട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689