1470-490

ലോക് ഡൗൺ ലംഘിച്ച് പള്ളിയിൽ നിസ്കാരം

ലോക് ഡൗൺ ലംഘിച്ച് പള്ളിയിൽ നിസ്കാരം; പൊലീസ് കേസ്സെടുത്തു

കൊയിലാണ്ടി: ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ പെരുന്നാൾ നിസ്കാരം. പള്ളി കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.
പേരാമ്പ്ര കല്പത്തൂരിലെ രാമല്ലൂർ ജുമാ മസ്ജിദിലാണ് ഞായറാഴ്ച രാവിലെ 6.30 ന് 20 ഓളം ആളുകൾ പങ്കെടുത്ത് കൊണ്ട് പെരുന്നാൾ നിസ്കാരം നിർവഹിച്ചത്. എടക്കണ്ടി ഹസ്സൻ ഹാജി പ്രസിഡണ്ടായും മജീദ് ബൈത്തുന്നൂർ സെക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ കീഴിലുള്ള പള്ളിയിൽ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകിയത് ചിറായിൽ താഴ ജസീർ ആണ്. സംഭവത്തെ കുറിച്ച് ലഭിച്ച സൂചന പ്രകാരം പേരാമ്പ്ര പോലീസ് അന്വേഷണം നടത്തിയതിൽ ലോക് ഡൗൺ ലംഘനം നടന്നതായാണ് വിവരം

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206