1470-490

കോഴിക്കോടും കാസർഗോഡും ജാഗ്രതയേറി

കാസർകോഡ്, കോഴിക്കോട് ജില്ലകൾ അതീവ ജാഗ്രതയിൽ. കാസര്‍ഗാേഡ് ജില്ലയിൽ ഒരു ഇടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ അതിർത്തി കടന്ന് എത്തുന്നവരിൽ നിരീക്ഷണം ശക്തമാക്കി. കോഴിക്കോട് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം കൂടി. ഇന്നലെ മാത്രം 852 പേരെയാണ് പുതുതായി നിരീക്ഷണത്തിൽ ഏർപ്പെടുത്തിയത്.

ദിനം പ്രതി 100 കണക്കിനാളുകളാണ് ഇതര സംസ്ഥാനങ്ങളിൽ മഞ്ചേശ്വരം തലപ്പാടി അതിർത്തി വഴി കേരളത്തിലേക്ക് എത്തുന്നത്. 4367 പേരാണ് ജില്ലയിൽ ഇതുവരെ എത്തിയത്. ഇതിനിടയിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഊടുവഴികൾ വഴിയും നിരവധി പേർ ജില്ലയിൽ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിരീക്ഷണം ശക്തമാക്കിയത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689