1470-490

കണ്ണൂരിൽ 4 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ ജില്ലയിൽ എട്ടു പേർക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ടു പേർ ദുബൈയിൽ നിന്നും രണ്ടു പേർ മുംബൈയിൽ നിന്നും വന്നവരാണ്. ബാക്കി നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
മെയ് 17ന് ഐഎക്സ് 344 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂർ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബൈയിൽ നിന്നു വന്നവർ. പന്ന്യന്നൂർ സ്വദേശികളായ 64കാരനും 62കാരനും മെയ് 18നാണ് മുബൈയിൽ നിന്നെത്തിയത്. ധർമടം സ്വദേശികളായ ഒൻപത് വയസ്സുകാരികളായ രണ്ടു പേരും 10, 15 വയസ്സുള്ള മറ്റു രണ്ടു പെൺകുട്ടികളുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവർ.

നിലവിൽ 11397 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 58 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിൽസാ കേന്ദ്രത്തിൽ 66 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 23 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 18 പേരും വീടുകളിൽ 11232 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽ നിന്നും 5917 സാമ്പിളുകൾ പരിശോധനയ്ക്കച്ചതിൽ 5725 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689