1470-490

ജങ്കാർ സർവീസുകൾ പുനരാരംഭിച്ചു

പൊന്നാനി: പരീക്ഷകൾ തുടങ്ങുന്ന പശ്ചാത്തലത്തിൽ പൊന്നാനി അഴിമുഖം – പടിഞ്ഞാറേക്കര ജങ്കാർ സർവ്വീസുകൾ പുനരാരംഭിച്ചു.നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ലോക് ഡൗൺ ഇളവുകൾ മുൻനിർത്തി ജങ്കാർ പുന:രാരംഭിക്കാൻ തീരുമാനിച്ചത്.
കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി ജങ്കാർ സർവീസ് നഗരസഭ നിർത്തിവെച്ചിരുന്നു.
പൂർണ്ണമായും അണുനശീകരണം നടത്തിയതിനു ശേഷമാണ് ജങ്കാർ പുന:രാരംഭിക്കുന്നത്.ഒരു സമയം അൻപത് ശതമാനം യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളു.സാമൂഹിക അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കും.ഇതര സംസ്ഥാന വാഹനങ്ങൾക്കും ട്രക്കുകൾക്കും യാത്രാനുമതി ഉണ്ടാവില്ല. പൊന്നാനി നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജങ്കാർ സർവ്വീസ് പൊന്നാനി-പുറത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മികവുറ്റതും ചിലവു കുറഞ്ഞതുമായ ജലഗതാഗത മാർഗ്ഗമാണ്. പ്രത്യേക പശ്ചാത്തലത്തിൽ സർക്കാർ നിർദേശ പ്രകാരം ഒരു മാസത്തേക്ക് യാത്രാ നിരക്കിൽ 33% ശതമാനം വർധനവുണ്ടാകും. വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ഇളവ് തുടരും.പ്രത്യേക യോഗത്തിൽ നഗരസഭാ സെക്രട്ടറി ആർ പ്രദീപ്കുമാർ,ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പറമ്പിൽ അഷ്റഫ്, കൊച്ചിൻ ജങ്കാർ സർവ്വീസസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206