1470-490

ഉത്ര കൊലക്കേസ് കോടതിയിലെത്തിയാൽ!!

ഉത്ര കൊലക്കേസിൽ പോലീസിന് മുന്നിൽ വൻ വെല്ലുവിളി’ അന്വേഷണം പൂർത്തിയാക്കിയാലും കോടതിയിലെത്തിയാൽ പ്രതി രക്ഷപ്പെടാനുള്ള സാധ്യതയേറെയാണ് കാരണം സാഹചര്യ തെളിവുകൊണ്ടു മാത്രം കൊലക്കേസ് തെളിയിക്കാനാവില്ലന്നാണ് പ്രമാദമായ പല കേസുകളും ഓർമിപ്പിക്കുന്നത് ‘ എന്നാൽ പോലീസ് ബുദ്ധിപരമായി തന്നെയാണ് കേസ് മുന്നോട്ടു കൊണ്ടു പോകുന്നത് ‘
ചൊവ്വാഴ്ച രാവിലെ പാമ്പിന്റെ പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ ആരംഭിച്ചത് പോലീസിൻ്റെ ബുദ്ധിപരമായ നീക്കമാണ് ‘ വെറ്ററിനറി സർജൻ, ഫൊറൻസിക് സർജൻ, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ‘ വീട്ടുവളപ്പിൽ ഉത്രയെ സംസ്കരിച്ച സ്ഥലത്തിന് സമീപത്തായി തന്നെയാണ് പാമ്പിനെയും തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നത്.

പോസ്റ്റുമോർട്ടത്തിലൂടെ മൂർഖൻ പാമ്പിന്റെ വിഷം, പല്ലുകൾ തമ്മിലുള്ള അകലം തുടങ്ങിയവ കണ്ടെത്താനാകും. ഈ പല്ലുകളുടെ പാടുകൾ തന്നെയാണോ ഉത്രയുടെ ശരീരത്തിലുള്ളതെന്നും വ്യക്തമാകും. ഉത്രയെ കടിച്ചത് ഇതേ പാമ്പ് തന്നെയാണെന്ന് ഉറപ്പിക്കാൻ പാമ്പിന്റെ ഡിഎൻഎ പരിശോധനയും നടത്തും.

പോലീസിന് ഏറെ വെല്ലുവിളിയായ കേസ് സാഹചര്യ തെളിവുകളിലൂടെ മാത്രം തെളിയിക്കാനാകില്ലെന്ന് റൂറൽ എസ്പി നേരത്തെ പറഞ്ഞിരുന്നു. അതിനാലാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധമായ പാമ്പിനെ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689