1470-490

സർക്കാരിന്റെ പരീക്ഷാ നടത്തിപ്പ് സംവിധാനം പൂർണ്ണ പരാജയം

സർക്കാരിന്റെ പരീക്ഷാ നടത്തിപ്പ് സംവിധാനം പൂർണ്ണ പരാജയം: കെ.എസ്.യു

കൊയിലാണ്ടി: എസ്.എസ്.എൽ.സി ,ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിൽ സർക്കാർ സംവിധാനം പൂർണ്ണ പരാജയമാണെന്ന് കെ.എസ് .യു കുറ്റപ്പെടുത്തി.കോവിഡ് 19 ൻ്റെ ഭീതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും ധൃതി
പിടിച്ച് പരീക്ഷ നടത്താൻ മുന്നിട്ടിറങ്ങിയ സർക്കാർ വിദ്യാർത്ഥികൾക്ക് വേണ്ടുന്ന പ്രാഥമിക സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്ന് കെ.എസ്.യു കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് എ.കെ.ജാനിബ് കുറ്റപ്പെടുത്തി.ഗതാഗത സംവിധാനം പൂർണ്ണമായും പുനസ്ഥാപിക്കാത്ത സാഹചര്യത്തിൽ പരിക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ മറ്റു മാർഗ്ഗങ്ങളില്ലാത്ത വിദ്യാർത്ഥികൾക്കായി കെ.എസ്.യു. യാത്രാ സൗകര്യത്തിൻ്റെ ഹെൽപ് ഡെസ്ക്ക് ആരംഭിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനും അപ്പുറത്ത് നൂറ് കണക്കിന് രക്ഷിതാക്കളാണ് ആശങ്ക അറിയിച്ചു കൊണ്ട് വിളിക്കുന്നത്. മിക്കവരും തങ്ങളുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ അദ്ധ്യാപകരുടെ നിർദ്ദേശ പ്രകാരമാണ് വിളിക്കുന്നത്.
പയ്യോളിയിൽ നിന്ന് കൊയിലാണ്ടി ബോയ്സ് സ്കൂൾ, മാപ്പിള സ്കൂളുകളിലേക്കും,
കോരപ്പുഴയിൽ നിന്നും തിരുവങ്ങൂർ സ്കൂൾ, നടക്കാവ് ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലേക്കും, മേപ്പയ്യൂരിൽ നിന്നും കൊയിലാണ്ടി മാപ്പിള സ്കൂളിലേക്കും 6 -ഓളം വലിയ വാഹനങ്ങളും നിരവധി ഇരുചക്ര വാഹനങ്ങളുമാണ് നിയോജക മണ്ഡലം കമ്മിറ്റി ഒരുക്കിയതെന്നും വരും ദിവസങ്ങളിൽ കൂടുതൽ വാഹന സൗകര്യം ഏർപ്പെടുത്തുന്നും കെ.എസ്.യു.ഭാരവാഹികൾ പറഞ്ഞു.

Comments are closed.