1470-490

ചെക്കുന്ന് മലയിൽ മണ്ണിടിച്ചിലിന് സാധ്യത; അഗ്നി രക്ഷാ സേന സന്ദർശിച്ചു

മലപ്പുറം: മഴ ശകതി പ്രാപിച്ചാൽഅതീവ അപകടവസ്ഥയിലുള്ള ചെക്കുന്ന് മലയിൽ മണ്ണിടിച്ചിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന ജിയോളജിയുടെപഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ അഗ്നി രക്ഷാ സേന ഓഫിസറുടെ നിർദ്ദേശത്തിൽ നിലമ്പൂർ തിരുവാലി അഗ്നി രക്ഷാ സേന ഓഫിസിനു കീഴിലെ സേനാ അംഗങ്ങൾ ഊർങ്ങാട്ടരിയിലെ ചെക്കുന്ന് മല സന്ദർശനം നടത്തി 2018 ൽ ആയിരം മീറ്ററോളം ദൂരത്തിൽഉണ്ടായ വിള്ളലിനെ തുടർന്ന് ജിയോളജി ഉൾപ്പെടെവിവിധ വകുപ്പുകളുടെ പഠനത്തിൽ വരും വർഷങ്ങളിൽ മണ്ണിടിച്ചിൽ / ഉരുൾപ്പൊട്ടൽ സാധ്യത ചൂണ്ടി കാണിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുന്നതിൻ്റെ സാധ്യതകളെ ആരായുന്നതിനും ചെക്കുന്നും പരിസര പ്രദേശങ്ങളെയും നിരീക്ഷിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകുമെന്നും അഗ്നി രക്ഷാ സേനയിലെ അംഗങ്ങൾ വ്യക്തമാക്കി. ചെക്കുന്ന് മലയിൽ താമസിക്കുന്ന ആദിവാസികളും താഴ് വാരങ്ങളിലെ മുഴുവൻ ജനങ്ങളുടെയും വീടുകളിലെ അംഗങ്ങളുടെ ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ ശേഖരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി നടപ്പടി സ്വീകരിക്കുമെന്ന് ചെക്കുന്ന് മല സന്ദർശനത്തിന് നേതൃത്വം നൽകിയ നിലമ്പൂർ ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഗഫൂർ പറഞ്ഞു.തിരുവാലി ഫയർസ്റ്റേഷൻ അസിസ്റ്റൻറ് ഓഫിസർ എം ടി മുനവർ സമാൻ, ഉൾപ്പെടെ അഗ്നി രക്ഷാ സേനയിലെ അംഗങ്ങൾ സന്ദർശനം നടത്തി .സേവ് ചെക്കുന്ന് ഭാരവാഹികളായ കൃഷ്ണൻ എരഞ്ഞിക്കൽ.ഗഫൂർ പൂവ്വത്തിക്കൽ, മുനീർ ഒതായി, സേവ് ചെക്കുന്ന് സമിതി അംഗങ്ങളായ ഇ ടിബഷീർ കിണറടപ്പൻ, മുഹമ്മത് കുറുവാണി ഉൾപ്പെടെ അനുഗമിച്ചു

Comments are closed.