1470-490

വാറ്റ് ചാരായം പിടികൂടി

കുന്നംകുളം :തെക്കെപുറത്തുള്ള  വീട്ടിൽ നിന്നും  വാറ്റ് ചാരായവുമായി ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തെക്കെപ്പുറം പനക്കൽ പറമ്പിൽ സുജിത്തിനെയാണ് (28) സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് അനധികൃതമായി വാറ്റ് ചാരയം നിർമ്മിക്കുന്നണ്ടെന്ന രഹസ്യ വിവരം കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്.സിനോജിനു കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ 4 ലിറ്റർ  ചാരായം സഹിതമാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം.  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മദ്യശാലകൾക്കും മറ്റും സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവിന്റെ ഭാഗമായുള്ള  ലോക്ക് ഡൗൺ നിർദേശം നിലനിൽക്കവെയാണ് സർക്കാർ നിയമം മൂലം നിരോധിച്ച ചാരായ സഹിതം പ്രതി പിടിയിലാകുന്നത്.വാറ്റാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും വീട്ടിൽ നിന്നും കണ്ടെടുത്തു.   എസ്.ഐ മാരായ എഫ്.ജോയ്. വി.എസ്. സന്തോഷ്‌, എ.എസ്.ഐ.മാരായ ഗോപിനാഥൻ,  ഗോകുലൻ, തോമസ്   സിപിഒ മാരായ സന്ദീപ്, വൈശാഖ് , ഷിബിൻ, നിബു നെപ്പോളിയൻ, വിനീത്, വിജിത്, അനൂപ്   എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689