പരീക്ഷ മാസ്ക്കിന് ഗുണ മേന്മക്കുറവ്

പരീക്ഷ മാസ്ക്കിന് ഗുണ മേന്മക്കുറവ് , യൂത്ത് കോൺഗ്രസ് സർജിക്കൽ മാസ്ക് നൽകി
നാദാപുരം
പരീക്ഷക്കായി ഗുണമേന്മ കുറഞ്ഞ മാസ്ക്ക് നല്‍കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ പരീക്ഷക്ക് പോകുന്ന വിദ്യാര്‍ത്ഥികൾക്ക് സർജിക്കൽ മാസ്ക്ക് നൽകി.ബി ആർ സി മുഖേന വിതരണം ചെയ്ത മാസ്ക്കുകൾക്കാണ് ഗുണമേന്മ കുറവ്.ഇവയില്‍ പലതും
മുഖവും വായും ഒരേ സമയം മൂടാൻ ആവാത്തതാണ് .വിയർക്കുമ്പോൾ നിറം മുഖത്ത് വ്യാപിക്കുന്ന മാസ്ക് ആണ് സർക്കാർ നൽകിയത് .ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ഗുണമേന്മ കൂടിയ സർജിക്കൽ മാസ്ക് നൽകിയത്.
ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു, ടി അനില്‍ കുമാറ് അദ്യക്ഷത വഹിച്ചു. അഡ്വ:ഫായിസ് ചെക്ക്യാട്, , റമീസ് കൊയിലോത്ത്, പി വി .നാസർ, ഹാരിസ് കല്ലുകൊത്തിയിൽ എന്നിവർ നേതൃത്വം നൽകി
Comments are closed.