1470-490

വിദ്യാർത്ഥികൾക്ക് – .എം എസ്.എഫ് കോവിഡ് ഹെൽപ് ഡെസ്ക് .

പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എംഎച്ച്.സ്കൂളിൽ പ്ലസ് ടു,എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പള്ളിക്കൽ പഞ്ചായത്ത്‌ എം.എസ്.എഫ് സ്ഥാപിച്ച ഹെൽപ്പ് ഡെസ്ക് കെ.പി മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പ ലം:പള്ളിക്കൽ
പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റിയുടെ കീഴിൽ പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എം.എച്ച്. സ്കൂളിന് മുന്നിൽ കോവിഡ്19 ഹെൽപ് ഡെസ്ക് സ്ഥാപിച്ചു.ഇത് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസമായി.വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകിയതോടൊപ്പം സാനിറ്റൈസർ,മാസ്ക് മുതലായവ വിതരണം ചെയ്യുകയും ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.പി മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയതു.കെ.പി ജാസിർ തങ്ങൾ അദ്ധ്യക്ഷനായി,സി.അസീസ്,ജംഷീർ ബാബു,കെ.ഇർഫാദ്,നൂറു മുഹമ്മദ് പരുത്തിക്കോട്,സി.യൂസഫ്,വി.ആസിഫ്,കെ.ജംഷിദ്,അൻഷാദ് തങ്ങൾ, സി.കെ നഷാദ്,സി.സിനാൻ,കെ.എം ഫാസിൽ, മുസ്താഖ് പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689