1470-490

ചേലേമ്പ്രയിൽ ജലനിധി ബി ജി ‘കമ്മറ്റി പ്രസിഡണ്ട് ലക്ഷങ്ങൾ വെട്ടിച്ചെന്ന് – ഡിവൈ എഫ് ഐ .

വേലായുധൻ പി മൂന്നിയൂർ .

തേഞ്ഞിപ്പലം: ചേലേമ്പ്രയിൽ ജലനിധി പദ്ധതി ഗുണഭോക്തൃ ഗ്രൂപ്പ് ( ബിജി ) കമ്മറ്റി പ്രസിഡണ്ട് ലക്ഷങ്ങൾ വെട്ടിച്ചെന്ന് ഡിവൈ എഫ് ഐ ആരോപിച്ചു’ .ചേലേമ്പ്രയിലെ പുല്ലിപ്പറമ്പ് ജലനിധി ഗുണഭോക്തൃ കമ്മറ്റിയിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി ആരോപണമുള്ളത് .
പഞ്ചായത്തിൽ ഓരോ മേഖലയിലും ഗുണഭോക്താക്കളുടെ ഗ്രൂപ്പിൻ്റെ (ബിജി) -നേതൃത്വത്തിലാണ് പദ്ധതിയുടെ നിർവഹണം നടത്തുന്നത്. ഗുണഭോക്താക്കൾ വിഹിതമായ് നൽകിയ തുക ബിജി പ്രസിഡണ്ട് ബാങ്കിലടക്കാതെ ദുരുപയോഗം ചെയ്തതായി ആക്ഷേപിക്കുന്നത്. കുടിവെള്ള പദ്ധതിയിൽ അംnമായി രജിസ്റ്റർ ചെയ്യുന്നതിന് ഗുണഭോക്താക്കളിൽ നിന്ന് വിഹിതമായ് ഒരാളിൽ നിന്ന് 4500 രൂപയാണ് ഈടാക്കിയിരുന്നത് . ബിജി – കൾ തുക അപ്പോൾ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് പതിവ്. . ഇതിൽ വലിയൊരു വിഹിതം ബിജി കമ്മറ്റി പ്രസിഡണ്ട് ബാങ്കിലടച്ചില്ലത്രെ. ആദ്യം കോൺഗ്രസുകാരനും ഇപ്പോൾ മുസ്ലിം ലീഗിൻ്റെ പ്രാദേശിക നേതാവുമാണ് പുല്ലിപ്പറമ്പ് കുടിവെള്ള പന്ധതി ബിജി യുടെ പ്രസിഡണ്ട്. വിഷയം ചർച്ച ചെയ്യാൻ ഗ്രാമപഞ്ചായത്ത്സെക്രട്ടറി അടിയന്തിര കമ്മറ്റി യോഗം വിളിച്ചു ചേർത്തെങ്കിലും പ്രസിഡണ്ട് പങ്കെടുക്കാതെ ഒഴിമാറിയെന്ന് പറയുന്നു പുല്ലിപ്പറമ്പ് ബിജി യിൽ 159 പേരാണ് രജിസ്റ്റർ ചെയ്തതെന്നും അത്രയും പേരിൽ നിന്നാണ് പ്രതിമാസം ജല ഉപയോഗ തോത് കണക്കാക്കി വെള്ളത്തിൻ്റെ തുക വാങ്ങുന്നത് .
എന്നാൽ ബിജി യുടെ കൈയിൽ ഇപ്പോൾ 173 പേരുടെ ലിസ്റ്റാണുള്ളതെന്നും 14 പേർക്ക് അധികമായി കണക്ഷൻ നൽകിയത് കണക്കിൽ വക കൊള്ളിച്ചിട്ടില്ല. എന്നാൽ നേരത്തെ കണക്ഷന് ശേഷം പുതിയ കണക്ഷൻ നൽകാൻ പുല്ലിപ്പറമ്പ് ബിജി ഗ്രൂപ്പ് തീരുമാനിച്ചിട്ടില്ല. മാത്രമല്ലചേലേമ്പ്ര യിൽ ജലനിധിയിൽ കണക്ഷൻ വേണ്ടി 3008 പേരാണ് ജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പുല്ലിപറമ്പ് ബിജി ഗ്രൂപ്പിൽ അധികമായി നൽകിയ കണക്ഷൻ അനധികൃതമാണെന്നും ഡിവൈ എഫ് ഐ വ്യക്തമാക്കുന്നു ‘

ബിജിയിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ പണം തിരിച്ചു പിടിക്കണമെന്നും ‘അധികമായി നൽകിയ കണക്ഷൻ വിഛേദിക്കണ മെന്നും കുറ്റക്കാർക്കെ തിരെ നടപടിയെടുക്കണമെന്നും ഡിവൈ എഫ് ഐ പുല്ലിപ്പറമ്പ് യൂണിറ്റ് ആവശ്യപ്പെട്ടു ഗ്രാമ പഞ്ചായത്തിനും ജലനിധിക്കും എസ് എൽ ഇ സി ക്കും ഡിവൈ എഫ് ഐ പരാതി നൽകി.

പുല്ലിപ്പറമ്പ് ജലനിധിയിൽ അഴിമതിയെന്ന ആരോപണം അടി സ്ഥാന രഹിതം-ബി ജി കമ്മറ്റി പ്രസിഡണ്ട്.

തേഞ്ഞിപ്പലം: പുല്ലിപ്പറമ്പ് ജലനിധിയിൽ അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് ബിജി പ്രസിഡണ്ട്. ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ ജലനിധിയിലെ പുല്ലിപ്പറമ്പ് ഗുണഭോകൃത കമ്മിറ്റിയുടെ നടത്തിപ്പിൽ അഴിമതി നടന്നതായുള്ള സി പി എം യുവജനസംഘടനയുടെ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന്
ജലനിധി പുല്ലിപ്പറമ്പ് ഗുണഭോകൃത കമ്മിറ്റി പ്രസിഡൻറ് പറഞ്ഞു.
ചേലേമ്പ്രയിൽ കഴിഞ്ഞ ഭരണ സമിതി കാലയളവിൻ്റെ ഇടക്കാലത്ത് നിലവിൽ വന്ന ജനകീയ മുന്നണി പ്രവർത്തകനായിരുന്നെന്നും താൻ
2018 മുതലാണ് ലീഗിൽ പ്രവർത്തിച്ച് തുടങ്ങിയതെന്നും അതിലുള്ള വിരോധമാണ് സി പി എം നടത്തുന്നത്. മാത്രമല്ല ഗുണഭോകൃത കമ്മിറ്റി പ്രസിഡണ്ട് എന്ന നിലയിൽ ഗുണഭോകൃത വിഹിതം സീകരിക്കുമ്പോൾ താൻ ജനകീയ മുന്നണി പ്രവർത്തകനായിരുന്നു. അന്നില്ലാത്ത ആരോപണം ഇപ്പോൾ ഉന്നയിക്കുന്നത് രാഷ്ട്രീയമായി നേട്ടമാണ് ലക്ഷ്യം .എന്നാൽ 14 പേർക്ക് അനധികൃതമായി കണക്ഷൻ നൽകിയെന്ന ആരോപണം ശരിയല്ല. കാരണം പ്രാദേശിക ഗുണഭോകൃത കമ്മിറ്റിയല്ല പുതിയ വാട്ടർ കണക്ഷൻ നൽകുന്നത് എന്നാൽ മറിച്ച് പുതിയ കണക്ഷൻ പഞ്ചായത്ത് തല കമ്മറ്റിയാണ് നൽകുന്നത്.
അതേ സമയം ഗുണഭോകൃത കമ്മിറ്റിയുടെ കണക്കുകൾ സുതാര്യമാണ് ..ഗുണഭോക്താക്കൾക്കില്ലാത്ത ആശങ്ക ഡിവൈ എഫ് ഐ ഉന്നയിക്കുന്നത് തീർത്തും കാപട്യമാണെന്നും പുല്ലിപ്പറമ്പ് ജലനിധി ബി ജി കമ്മറ്റി പ്രസിഡണ്ട് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996