1470-490

BevQ ഗൂഗിൾ കടമ്പ കടന്നു

ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി നൽകി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും.മദ്യ ഉപഭോക്താക്കാൾ ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നൽകിയതായി ഗൂഗിൾ അറിയിച്ചത്.

ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും ആരംഭിക്കും. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്ന് എക്സൈസ് കമ്മീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിൽ മദ്യവിപണനം എന്നുതുടങ്ങുമെന്നതിൽ ധാരണയാകും.

സാങ്കേതികമായ അനുമതി ലഭിച്ചതോടെ ഇനി രണ്ടു കടമ്പയാണ് ആപ്പിന് നിലവിൽ വരുന്നതിന് ബാക്കിയുള്ളത്. ഒരേ സമയം നിരവധി ആളുകൾ പ്രവേശിക്കുമ്പോൾ തകരാറിലാകാതിരിക്കാൻ ലോഡിങ് ടെസ്റ്റ് നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാൻ സുരക്ഷാ പരിശോധനയും നടത്തും. ഇതുരണ്ടും ഒരേ സമയം നടത്താൻ സാധിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206