മാധ്യമ പ്രവർത്തകനെ തടഞ്ഞ സംഭവം: പ്രാദേശിക മാധ്യമ പ്രവർത്തകൻ്റെ കുറിപ്പ്

ബിനീഷ് 10 വർഷത്തോളമായി എന്നു പറയുന്നു ആ വഴി ബൈക്കിൽ വീട്ടിലേക്ക് പോവുന്നു. എന്നാൽ ഇന്നുവരെ ആരും തടഞ്ഞിട്ടില്ല.
2) സംഭവ ദിവസവും ബിനീഷിനെ ആരും തടഞ്ഞിട്ടില്ല. ബിനീഷ് വണ്ടിയോടിച്ച് പോവുമ്പോൾ നിൽക്കി നിങ്ങൾ എങ്ങോട്ടാണ് പോവുന്നതെന്ന് പറഞ്ഞ് തടഞ്ഞിട്ടില്ല. ഒരു പ്രശ്നബാധിത പ്രദേശത്ത് രാത്രി അരണ്ട വെളിച്ചത്തിൽ ഹെൽമറ്റും മുഖംമൂടിയും ധരിച്ച് വണ്ടിയിൽ ഇരിക്കുന്ന ആളെ ആ പ്രദേശത്തിന്റെ സമാധാന ജീവിതം തകർക്കുന്നവർക്കെതിരെ കാവൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ ഏട്ടാ നിങ്ങളാരാണ് എവിടെയാണ് എന്ന് ചോദിച്ചിട്ടുണ്ടങ്കിൽ അതിൽ നിയമവശമായും അല്ലാതെയും ഒരു തെറ്റുമില്ല. നേരെ മറിച്ച് ആ ചെറുപ്പക്കാരൻ അങ്ങിനെ ചോദിച്ചിട്ടില്ലെങ്കിലാണ് തെറ്റ്. നാളെ അവിടെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ നാട്ടുകാരും സമൂഹവും അവനെയാണ് ക്രൂശിക്കുക. നീ എന്തുകൊണ്ട് മിണ്ടിയില്ല എന്നു ചോദിക്കും. അതെ ആ ചെറുപ്പക്കാരനും ചെയ്തുള്ളൂ. അപ്പോൾ വണ്ടിയിലിരിക്കുന്ന ആൾ താനാരാ ചോദിക്കാൻ, താൻ സദാചാര പോലീസ് ആണോ, തനിക്ക് പണി കിട്ടും എന്നൊക്കെ ധിക്കരിച്ചാൽ …..
അപ്പോഴാണ് അവർ പറഞ്ഞത് എന്നാൽ നിങ്ങളാരെന്ന് വെളിപ്പെടുത്തിയിട്ട് പോയാൽ മതി എന്ന് .അങ്ങിനെയാണ് മെമ്പറെ വിളിക്കുന്നത്.മെമ്പർ വന്നു ബിനീഷി നോട് കാര്യം അന്വേഷിച്ചു.മെമ്പറോട് ധിക്കാരപരമായി സംസാരിച്ചെങ്കിലും ഐഡി വെളിപ്പെടുത്തി. അപ്പോഴാണു് മെമ്പർ ചോദിച്ചത് ഈ ഐഡി ആദ്യം വന്ന ചോദിച്ച ചെറുപ്പക്കാരോട് പറഞ്ഞിരുന്നെങ്കൽ നിങ്ങൾക്ക് ഇപ്പോൾ വീട്ടിലെത്താമായിരുന്നു എന്ന്. നിങ്ങൾക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യാം നിങ്ങളെ വേണമെങ്കിൽ വീട്ടിലെത്തിക്കാം എന്നു പറഞ്ഞു. അപ്പോൾ ബിനീഷ് പറഞ്ഞത് ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട് അവർ വന്നിട്ടെ പോകുന്നുള്ളൂ എന്ന് .ഉടനെ പോലീസ് എത്തി കാര്യങ്ങൾ രേഖപ്പെടുത്തി എല്ലാവരും പിരിഞ്ഞു.ഇത്രയേ നടന്നിട്ടുള്ളൂ. പിന്നെ പരാതിയും കേസും .അതിൽ കേസിന് ബലം കിട്ടാൻ എന്തെല്ലാം കൂട്ടിച്ചേർക്കുമെന്ന് അറിയാമല്ലോ. വേണുഗോപാൽ ഒരു ജന പ്രതിനിധി എന്ന നിലയിൽ അവസാനമാണ് വന്നത്.പ്രശ്നത്തിൽ ഇടപെട്ട് സംസാരിച്ചു നിൽക്കെയാണ് പോലീസ് വന്നത്. ഒരു പ്രശ്നത്തിൽ ഇടപെടുന്ന ജനപ്രതിനിധി എങ്ങിനെ പ്രതിയാവും. അങ്ങിനെയെങ്കിൽ കേരളത്തിലെ എല്ലാ ജനപ്രതിനിധികളും കേസിൽ ആയേനെ. പ്രശനം വഷളാക്കി എന്നൊക്കെ പറയുന്നത് സാങ്കൽപ്പികമാണ്. അതിനു് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല. പിന്നെ ആരുടെയും സഞ്ചാരസ്വാതന്ത്ര്യം ആർക്കും തടയാൻ അവകാശമില്ല എന്നത്. അത് ഏത് നാട്ടുകാർക്കും രാത്രി അവരുടെ നാട്ടിൽ ഒരു അപരിചിതൻ ഹെൽമറ്റും മുഖo മൂടിയും ധരിച്ച് നിൽക്കുമ്പോൾ ആരാ എന്താ എന്നു ചോദിക്കാൻ അവകാശമില്ല എന്നു പറയുന്നത് പോലെത്തന്നെയാണ്.
സുഹൃത്തെ ഇവിടെ സംഭവിച്ചത് പരസ്പരം മനസ്സിലാവാതെ പോയതാണ്. ബിനീഷ് ഐ ഡി വെളിപ്പെടുത്തിയിരുന്നെങ്കിൽ ആ ചെറുപ്പക്കാരനും ബിനീഷും കൈ കൊടുത്ത് പിരിയുമായിരുന്നു.അത് ആദ്യം തന്നെ നടക്കാത്തതാണു് വിവാദത്തിനു കാരണം. ആദ്യം വന്ന ചെറുപ്പ ക്കാരനെ ബിനീഷ് നിസ്സാരനായി കണ്ട് വിരട്ടി .പിന്നെ വന്നവരെ പണികൊടുക്കും എന്നും പറഞ്ഞ് വിരട്ടി .കാര്യം വഷളായപ്പോൾ വേണുഗോപാലനും പണി കൊടുക്കാൻ ശ്രമിച്ചു.
എനിക്ക് മാധ്യമം പത്രത്തോടൊ അവിടത്തെ പത്രപ്രവർത്തകരോടൊ
ബിനീഷി നോടു പോലുമോ ഒരു വിരോധവും ഇല്ല. ബിനീഷ് ആ സന്ദർഭത്തിൽ എടുത്ത നിലപാടിനോടാണ് വിയോജിപ്പ് .എന്റെ ജോലിക്ക് മാധ്യമം പത്ര ലേഖകരുടെ നിർലോഭമായ സഹകരണം എപ്പോഴുമുണ്ടാവാറുണ്ട്. തിരിച്ച് അങ്ങോട്ടും.
ഉണ്ണി, കക്കോടി ലേഖകൻ, ദേശാഭിമാനി
people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്
Comments are closed.