1470-490

ഓട്ടോയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

താനൂർ: ഓട്ടോയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിറമരുതൂർ പഞ്ചാരമൂല സ്വദേശി മഞ്ഞളാം പറമ്പിൽ മുഹമ്മദ് കുട്ടി(63)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നിറമരുതൂർ അയ്യപ്പൻകാവിൽ വെച്ചാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് വള്ളികാഞ്ഞീരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ഖദീജ. മക്കൾ: ഹബീബ്, നസീമ, നജ്മ, സുഹറ, നൗഷാദ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689