1470-490

ആനപ്പടിയിൽ നടന്ന സംഘർഷത്തിൽ പാർട്ടിക്ക്ബന്ധമില്ല

തിരൂർ തൃപ്രങ്ങോട് ആനപ്പടിയിൽ നടന്ന സംഘർഷത്തിൽ പാർട്ടിക്ക്ബന്ധമില്ല എസ് .ഡി .പി .ഐ.

തിരൂർ :തൃപ്രങ്ങോട് പഞ്ചായത്തിലെ ആനപ്പടി പ്രദേശത്ത് ഇന്നലെ അർധരാത്രി എസ് .ഡി .പി .ഐ -പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു എന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളിൽ പാർട്ടിക്കെതിരെ വ്യാജ വാർത്ത പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു .ആനപ്പടിയിൽ നടന്ന സംഭവത്തിൽ പാർട്ടിക്കോ ,പാര്ട്ടിപ്രവർത്തകർക്കോ ബന്ധമില്ല .സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന വാർത്ത വസ്തുതാവിരുദ്ധമാണ് .ആക്രമിക്കപ്പെട്ട വ്യക്തിയും ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ട വ്യക്ത്തിയും തമ്മിലുള്ള കച്ചവട താൽപ്പര്യങ്ങളിൽ ഉള്ള വ്യക്തിവൈരാഗ്യം ആണ് ആക്രമണത്തിന് കാരണമെന്നാണ് പാർട്ടി അനേഷണത്തിൽ നിന്ന് ബോധ്യപ്പെട്ടത് .പാർട്ടിയെ പൊതുജന മധ്യത്തിൽ മോശമാക്കി ചിത്രീകരിക്കാൻ തല്പര കക്ഷികൾ നടത്തുന്ന ശ്രമങ്ങൾ ഇതിന്റെ പിന്നിലുണ്ട് .സാമ്പത്തിക വിഷയങ്ങളിൽ ഇടപെട്ട് പണം പറ്റുന്ന ക്വട്ടേഷൻ സംഘങ്ങൾക്ക് ആനപ്പടിയിൽ നടന്ന സംഘർഷത്തിൽ ബന്ധമുണ്ടോ എന്ന് അധികൃതർ അന്വേഷിക്കേണ്ടതായുണ്ട് .പ്രസ്തുത സംഘർഷത്തിൽ പാർട്ടി പ്രവർത്തകർക്ക് ഏതെങ്കിലും വിധത്തിൽ ബന്ധമുണ്ടന്ന് കണ്ടെത്തിയാൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും എസ് .ഡി .പി .ഐ മംഗലം മേഖലാ പ്രസിഡന്റ് റഹീസ് പുറത്തൂർ അറിയിച്ചു .

Comments are closed.