1470-490

കേരളത്തിലേക്ക് 84 വിമാനങ്ങൾ

കോവിഡ് -19 അനുബന്ധ യാത്രാ നിയന്ത്രണങ്ങള്‍ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിലെ രണ്ടാംഘട്ട അധിക വിമാന സര്‍വീസുകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. ഗള്‍ഫില്‍നിന്നും 141 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറക്കുക. ഇതില്‍ ജൂണ്‍ നാലുവരെ 84 സര്‍വീസാണ് കേരളത്തിലേക്ക് ഉള്ളത്.

യുഎഇ (81 വിമാനം), ഒമാന്‍, സൗദി അറേബ്യ (15 വിമാനം വീതം), കുവൈത്ത് (14 വിമാനം), ഖത്തര്‍ (11 വിമാനം), ബഹ്‌റൈന്‍ (അഞ്ച് വിമാനം) എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് 141 അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ചൊവ്വാഴ്ച ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് ഒമ്പത് വിമാനങ്ങള്‍ പറന്നുയരും. ഇതില്‍ എട്ടും കേരളത്തിലേക്ക്. ഏഴെണ്ണം യുഎഇയില്‍ നിന്നും ഒരു സര്‍വീസ് ബഹ്‌റൈനില്‍ നിന്നുമാണ്.

യുഎഇയില്‍ നിന്നും ഐഎക്‌സ് 1434 ദുബായ്-കൊച്ചി രാവിലെ 11.50, ഐഎക്‌സ് 1746 ദുബായ്-കണ്ണൂര്‍ ഉച്ചക്ക് 12.50, ഐഎക്‌സ് 1348 അബുദബി-കോഴിക്കോട് ഉച്ചക്ക് 1.20, ഐഎക്‌സ് 1538 അബുദബി-തിരുവനന്തപുരം ഉച്ചക്കുശേഷം 3.20, ഐഎക്‌സ് 1344 ദുബായ്-കോഴിക്കോട്, ഐഎക്‌സ് 1540 ദുബായ്-തിരുവനന്തപുരം വൈകീട്ട് 5.20, ഐഎക്‌സ്. 1716 അബുദബി-കണ്ണൂര്‍ വൈകീട്ട് 5.30 എന്നിവ ചൊവ്വാഴ്ച പുറപ്പെടും. 177 യാത്രക്കാരാണ് ഓരോ വിമാനത്തിലുമുണ്ടാകുക.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206