1470-490

ഇന്ന് 67 പേർക്ക്; കൂടുതൽ പാലക്കാട്ട്

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത് പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. പത്ത് പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് 29 പേർക്കും കണ്ണൂർ എട്ട് പേർക്കും കോട്ടയത്ത് ആറ് പേർക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂർ, കൊല്ലം നാല് പേർക്കും കാസർകോട്, ആലപ്പുഴ എന്നിവിടങ്ങിൽ മൂന്ന് പേർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് പോസ്റ്റീവായവരിൽ 27 പേരും വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ ഒമ്പത് പേർക്കും മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്കുംഗുജറാത്ത് (അഞ്ച്), കർണാടക (രണ്ട്), പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഒരോരുത്തർക്കും രോഗം സ്ഥീരീകരിച്ചു. സമ്പർക്കത്തിലൂടെ ഏഴ് പേർക്കും കോവിഡ് പിടിപെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206