1470-490

യൂത്ത് കോൺഗ്രസ് പ്രതിഷേധം

മാസങ്ങളോളമായി പ്രവർത്തന രഹിതമായി കിടക്കുന്ന കൊരട്ടി പഞ്ചായത്ത് ക്രമിറ്റോറിയം ഉടൻ തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു പ്രതിഷേധ യോഗത്തിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് ആൽബിൻ പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സി എം ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു സേവാദൾ മണ്ഡലം ചെയർമാൻ ലിജോയ് ചാമക്കാല മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ, ജോമി തോമസ്, സനൽ സുബ്രൻ, ജോഷി വല്ലൂരാൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പണി കഴിപ്പിച്ച ലോക ബാങ്കിന്റെ മികച്ച പ്രോജക്ട് ആയി തിരഞ്ഞെടുത്ത ക്രിമിറ്റോറിയം എത്രയും പെട്ടെന്ന് പ്രവർത്തിപ്പിക്കണം എന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു അല്ലെങ്കിൽ ശക്തമായ സമരമുറകൾ ആയി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689