1470-490

യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

കോവിഡ് 19-ന്റെ പ്രതിരോധ കമ്മിറ്റികൾ സുതാര്യവത്കരിക്കുക. സന്നദ്ധ സേനയിലെ കമ്മ്യൂണിസ്റ്റ് വത്കരണം അവസാനിപ്പിക്കുക, കൊറോണ കാലത്തെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി  യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ചൂണ്ടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക്  പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കേച്ചേരി സെന്ററിൽ നിന്നാരംഭിച്ച മാർച്ച്, പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. മണലൂർ നിയോജകമണ്ഡലം മുൻ പ്രസിഡണ്ട്  മുബാറക് കേച്ചേരി അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി.കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ,കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് സാഗർ സലീം, ഒ.ബി.സി. കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ജെബീർ നാലകത്ത്,  യൂത്ത് കോൺഗ്രസ്സ് ചൂണ്ടൽ മണ്ഡലം മുൻ പ്രസിഡൻറ് നജീബ് നാലകത്ത്, സെക്രട്ടറി ഹാറൂൺ,  യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് മുസ്തഫ,  നേഷ് മാത്യു, മുബാറക് മുഹമ്മദ്,  സുധീർ മുഹമ്മദ്, എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206