1470-490

യൂത്ത് കോൺഗ്രസ്സ് വിദ്യാർത്ഥികൾക്ക് മുഖാവരണങ്ങൾ നൽകി

മരുതോങ്കര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ബിബിപാറക്കൽ വിതണ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

കുറ്റ്യാടി :- മരുതോങ്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ .സി., പ്ലസ് ടു വിദ്യാർത്ഥികൾക്ക് മുഖാവരണം നൽകി.കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പരീക്ഷകൾ നിർത്തി വെയ്ക്കുകയായിരുന്നു. സർക്കാറിന്റെ അറിയിപ്പ് പ്രകാരം പരീക്ഷ ആരംഭിക്കുകയാണ്.ഈ അവസരത്തിൽ വിദ്യാർത്ഥികൾക്ക് രക്ഷാകവചം തീർക്കുക എന്ന ലക്ഷ്യത്തോടെ മരുതോങ്കരയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് മുഖാവരണം നൽകിയതെന്ന് സംഘാടകർ വ്യക്തമാക്കി. മരുതോങ്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ബിബിപാറക്കൽ ആദ്യ വിതരണം നടത്തി. യുത്ത് കോൺഗ്രസ്‌ മരുതോങ്കര മണ്ഡലം പ്രസിഡണ്ട് സനൽവക്കത്ത്, വൈസ് പ്രസിഡണ്ട് സഹൽ അമാന എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996