1470-490

സുരാജ് പെട്ടു

നടൻ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എൽ എ ഡി കെ മുരളിയും ക്വാറന്റീനിൽ. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്റ്റേഷനിലെ പോലീസുകാർക്കൊപ്പം കൃഷി സംബന്ധമായ പരിപാടിയിൽ പങ്കെടുത്തതിനാലാണ് ഇരുവരേയും ക്വാറന്റീനിലാക്കിയത്.
റിമാന്റ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായാണ് നടനോടും വാമനപുരം എം എൽ എ ഡി കെ മുരളിയോടും ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വെഞ്ഞാറുമൂട് സ്റ്റേഷനിലെ സി ഐ അടക്കമുളള മുപ്പതോളം പോലീസുകാരെ പരിശോധനയ്ക്ക് വിധേയരാക്കി.

വെഞ്ഞാറമൂട് സമ്പർക്കത്തിലൂടെ രോഗം സഥിരീകരിച്ചയാൾക്ക് എങ്ങനെയാണ് രോഗം പകർന്നത് എന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിദേശത്തു പോയതിന്റെയോ അന്യ സംസ്ഥാനങ്ങളിൽ പോയതിന്റെയോ വിവരങ്ങളൊന്നും തന്നെയില്ല. മദ്യപിച്ച് കാറോടിച്ച് പോലീസുകാരെ ഇടിച്ചതിന് മെയ് 22നാണ് വെ പോലീസ് ഇയാളെയും രണ്ട് സുഹൃത്തുക്കളെയും
അറസ്റ്റ് ചെയ്തത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വെഞ്ഞാറുമൂട് സ്റ്റേഷനിലെ സി ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ ഇന്നലെ നിർദേശിച്ചിരുന്നു. മെയ് 23ന് നടന്റെ പുരയിടത്തിൽ നടന്ന കൃഷി പരിപാടിയിൽ സി ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ചടങ്ങിൽ സാമൂഹിക അകലം പാലിച്ചിരുന്നുവെങ്കിലും മുൻകരുതലിന്റെ ഭാഗമായി സുരാജും സഹോദരനും വാമനപുരം എം എൽ എ ഡി കെ മുരളിയും നിരീക്ഷണത്തിൽ പ്രവേശിച്ചു. സി ഐ ഉൾപ്പെടെ മുപ്പതോളം ഉദ്യോഗസ്ഥരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. പ്രതിയെ റിമാൻഡ് ചെയ്ത കോടതിയിലെ ജഡ്ജിയടക്കമുള്ളവരും തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കിയ ശേഷം കുറച്ച് ഉദ്യോസ്ഥരുമായി പ്രവർത്തനം പുനരാരംഭിച്ചു. തിരുവനന്തപുരത്ത് മാത്രം ആകെ 5966 പേരാണ് നിലവിൽ നിരീക്ഷണത്തിലുളളത്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879