1470-490

സുഭിക്ഷ കേരളം പദ്ധതിക്ക് ചേമഞ്ചേരിയിൽ തുടക്കമായി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാമായി ചേമഞ്ചേരിയിൽ മത്സ്യക്കൃഷി ഇറക്കുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് ചേമഞ്ചേരിയിൽ തുടക്കമായി.വറുതിയുടെ നാളുകളിൽ സമ്പത്ത് വിളയിക്കാൻ വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് സുഭിക്ഷ കേരളം. വർഷങ്ങളായി തരിശിട്ട വെറ്റിലപ്പാറയിലേയും കാഞ്ഞിലശ്ശേരിയിലേയും ഒമ്പത് ഏക്കർ നെൽപ്പാടങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള കർഷക കുട്ടായ്മ വിത്തുകളിറക്കി. ശുദ്ധജല മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരിയിലെ പാത്തികുളത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. പറക്കുളം, മേപ്പായിക്കുളം, തറയിൽക്കുളം, കൃഷ്ണകുളം, പൂങ്കുളം എന്നിവടങ്ങളിലും മത്സ്യകൃഷി ചെയ്യും. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഡെപ്പ്യൂട്ടി ഡയറക്റ്റർ പി.കെ. സുധീഷ്കിഷൻ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഇ. അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഉണ്ണി തിയ്യക്കണ്ടി, വാർഡ് മെമ്പർ പി.കെ. രാമകൃഷ്ണൻ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ പടിഞ്ഞാറയിൽ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253