1470-490

മാറ്റിവച്ച പരീക്ഷകൾ ചൊവ്വാഴ്ച്ച മുതൽ പുന:രാരംഭിക്കും.

കോവിഡ് 19 രോഗഭീതി മൂലം മാറ്റിവച്ച എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ചൊവ്വാഴ്ച്ച മുതൽ പുന:രാരംഭിക്കും. ഹയർ സെക്കന്ററി പരീക്ഷകൾ രാവിലെയും എസ് എസ് എൽ സി പരീക്ഷ ഉച്ചയ്ക്കും നടക്കും. പരീക്ഷയ്ക്ക് മുന്നോടിയോയി സ്കൂളുകൾ മുഴുവൻ അണു നശീകരണം നടത്തിക്കഴിഞ്ഞു. സാമൂഹ്യ അകലം പാലിച്ചും, മസ്ക് ധരിച്ചുമായിരിക്കും പരീക്ഷ നടക്കുക. കൊടകര ബോയ്സ് സ്കൂളിൽ 79 പേർ
എസ് എസ് എൽ സി പരീക്ഷയെഴുതും. ഇതിൽ ഒരാൾ കോഴിക്കോട് ജില്ലയിൽ പഠിക്കുന്ന കുട്ടിയാണ്. ലോക് ഡൗണിനെത്തുടർന്ന് പഠിക്കുന്ന വിദ്യാലയത്തിൽ പരീക്ഷയെഴുതാൻ സാധിക്കാതെ വന്നതോടെ കൊടകര ബോയ്സ് സ്കൂളിൽ പരീക്ഷയെഴുതുവാൻ അവസരമൊരുക്കുകയായിരുന്നു. കൊടകര ഗേൾസ് സ്കൂളിൽ 65 പേർ പരീക്ഷയെഴുതും. പരീക്ഷകൾക്കെത്തുന്ന കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞതായി കൊടകര ബോയ്സ് സ്കൂൾ പ്രധാനാധ്യപിക പി.പി.മേരി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253