1470-490

സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു
തിരൂർ: തൃക്കണ്ടിയൂർ സ്മാർട്ട് വില്ലേജ് ഓഫീസ്‌ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. തിരൂർ പോലീസ് സ്റ്റേഷന് സമീപമാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 2017 ലാണ് കെട്ടിടത്തിൻെറ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. മന്ത്രിമാരായ എം.എം മണി, കെ.ടി ജലീൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ആശംസകൾ നേർന്നു. മുനിസിപ്പൽ ചെയർമാൻ കെ.ബാവ, എ.ഡി.എം എൻ.എം മെഹറലി, കൗൺസിലർ മുനീറ കിഴക്കാംകുന്നത്ത്, തഹസിൽദാർ ടി.മുരളി, അഡീഷണൽ തഹസിൽദാർ പി.ഉണ്ണി, പ്രോജക്റ്റ് മാനേജർ ബീന, വി.നന്ദൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879