1470-490

നഗരസഭാ സെക്രട്ടറിയുടെ സ്ഥലമാറ്റനടപടിയിൽ സി പി എമ്മിലും വ്യാപക അമർഷം.

സ്ഥലമാറ്റത്തെ കുറിച്ച്  അറിഞ്ഞിട്ടില്ലെന്ന് ചെയർപേഴ്സൺ.

കുന്നംകുളം: നഗരസഭാ സെക്രട്ടറി കെ മനോജിനെ ആലപ്പുഴ നഗരസഭയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ പാർട്ടിക്കുള്ളിലും കൗൺസിലർമാർക്കിടയിലും വ്യാപക അമർഷം. നഗരവികസനത്തിന് പുത്തൻ മാതൃക നൽകിയ സെക്രട്ടറിയെ നഗരസഭാ ഭരണം അവസാനിക്കാനിരിക്കെ യാതൊരു കാരണവുമില്ലാതെ സ്ഥലം മാറ്റിയത് ശരിയായില്ലന്ന്   കൗൺസിലർമാരും ജീവനക്കാരും പറഞ്ഞു. നഗരസഭാ ജീവനക്കാർ ഒന്നടങ്കം സെക്രട്ടറിയെ സ്ഥലം മാറ്റി നടപടിയിൽ പ്രതിഷേധത്തിലാണ്. സെക്രട്ടറിയുടെ കൂടെ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സ്ഥല മാറ്റത്തിന് അപേക്ഷിക്കുമെന്നാണ് പല ഉദ്യോഗസ്ഥരും പറഞ്ഞത്. യാതൊരു കാരണവുമില്ലാതെയാണ് നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റിയതെന്ന്  ജീവനക്കാർ ആരോപിച്ചു. അതേസമയം നഗരസഭാ സെക്രട്ടറിയെ മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് എട്ട് നഗരസഭാ സെക്രട്ടറിമാരെ  സ്ഥലംമാറ്റിയിട്ടുണ്ട്.ഇതി നോടൊപ്പമാണ് കുന്നംകുളം നഗരസഭ സെക്രട്ടറിയെയും മാറ്റിയിട്ടുള്ളതന്ന് ചെയർപേഴ്സൺ വ്യക്തമാക്കി. ഭരണ സമിതിയുടെ അവസാന കാലത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയ നടപടി  ശരിയായില്ലന്ന്  സിപിഎമ്മിലെ ചില കൗൺസിലർമാർ അഭിപ്രായപ്പെട്ടു. ബസ് സ്റ്റാൻ്റ്ടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ  മുന്നോട്ടു പോകുന്നതിനിടയിൽ സെക്രട്ടറിയെ മാറ്റിയത് നടപടി ആത്മഹത്യ പരമെന്നാണ് ഭരണപക്ഷത്തെ ഒരു കൗൺസിലർ അഭിപ്രായപ്പെട്ടത്. സെക്രട്ടറിയുടെ സ്ഥലംമാറ്റ നടപടിയോട് യോജിക്കാൻ കഴിയില്ലന്ന് ഭരണസമിതിക്ക് പിന്തുണ നൽകുന്ന  വിമത കോൺഗ്രസ് നേതാവും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ.കെ ആനന്ദൻ പറഞ്ഞു. ഇതിൻ്റെ പേരിൽ മറ്റു തരത്തിലുള്ള നടപടികളിലേക്കു  വിമതവിഭാഗം  പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനരംഗത്ത് പുത്തൻ മാതൃക സൃഷ്ടിച്ച ജനകീയനായ നഗരസഭാ സെക്രട്ടറിയെ മാറ്റുന്നതിൽ  നഗരത്തിലെ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വ്യാപക അമർഷമാണുള്ളത്. സ്ഥലമാറ്റനടപടിയുടെ സർക്കാർ ഉത്തരവ് ഇന്നലെ ലഭിച്ചതായി സെക്രട്ടറി കെ.കെ. മനോജ് പറഞ്ഞു. 29 ന് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീത ശശിക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചക്കു ശേഷം മാത്രമെ സെക്രട്ടറി  ആലപ്പുഴയിലേക്ക് സ്ഥലം മാറി പോകുവെന്നാണ് അറിയുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098