1470-490

അണു വിമുക്തമാക്കി – സർവ്വകലാശ ക്യാമ്പ് ഗവ: എച്ച് എസ് എസ് .

കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ മീഞ്ചന്ത ഫയർ&റസ്ക്യൂ ടീം പരീക്ഷാ ഹാളുകൾ അണുവിമുക്തമാക്കുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കോവിഡ്കാ – 19 ൻ്റെ പശ് ചാത്തലത്തിൽ മാറ്റി വെച്ച പരീക്ഷകൾ വീണ്ടും നടത്തുന്നതിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവ : മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ സജ്ജമായി.
ഇന്ന് മുതൽ തുടങ്ങുന്ന പരീക്ഷകളിൽ എസ്.എസ്.എൽ.സി. ക്ക് 400, ഹയർസെക്കണ്ടറിക്ക് 1200 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ക്ലാസ് റൂമുകളും, പരിസരവും വൃത്തിയാക്കി. മീഞ്ചന്ത ഫയർ&റസ്ക്യൂ ടീം അണു നശീകരണവും നടത്തി. പരീക്ഷാ ദിവസങ്ങളിൽ കൈ കഴുകുന്നതിനും, അണുനശീകരണത്തിനും സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ മാനേജ് കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. ചെയർമാൻ പി.വി.രഘുനാഥ് അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ റോയിച്ചൻ ഡൊമനിക്, ഹെഡ്മാസ്റ്റർ വി.ബാലൻ എന്നിവർ നടന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. പരീക്ഷാ ദിവസങ്ങളിൽ വിദ്യാർത്ഥികളെ മാത്രമേ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കുകയുള്ളൂ. പൊലീസിന്റെയും, ട്രോമാകെയർ വളണ്ടിയർമാരുടെ സേവനം പരീക്ഷാ ദിവസങ്ങളിൽ ഉണ്ടാകും. പരീക്ഷകൾ സുഖമമായി നടത്തുന്നതിന് എല്ലാ രക്ഷിതാക്കളുടെയും നല്ല രീതിയിലുള്ള സഹകരണമുണ്ടാകണമെന്ന് യോഗം അഭ്യർത്ഥിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689