1470-490

വിദ്യാലയങ്ങളിൽ സാനിറ്റൈസർ വിതരണം ചെയ്തു

വിദ്യാലയങ്ങളിൽ സാനിറ്റൈസർ വിതരണം ചെയ്ത് ചിറ്റാട്ടുകര സഹകരണ ബാങ്ക് ചിറ്റാട്ടുകര: നാളെ മുതൽ നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ ആവശ്യമായ സാനിറ്റൈസർ വിതരണം ചെയ്ത് ചിറ്റാട്ടുകര സഹകരണ ബാങ്ക് മുന്നോട്ടുവന്നു.
ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പരീക്ഷയെഴുതുന്ന 200 വിദ്യാർത്ഥികൾക്ക് ആവശ്യമായ സാനിറ്റൈസാണ് വിതരണം ചെയ്തത്.
നേരത്തെ ഗുരുവായൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്കൂൾ പരിസരം ശുചീകരിച്ചിരുന്നു. പരീക്ഷാ ദിവസങ്ങളിൽ ക്ലാസ്സ് മുറികൾ ശുചീകരിക്കാനുളള നടപടികൾ ഗ്രാമ പഞ്ചായത്തും സ്കൂൾ മാനേജ്മെൻ്റും സ്വീകരിച്ചിട്ടുണ്ട്.
ക്ലാസ്സുമുറികളിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ കൈകൾ ശുചീകരിക്കുന്നതിനുള്ള സാനിറ്റൈസറാണ് ബാങ്ക് നൽകിയത്.
സാനിറ്റൈസറിൻ്റെ വിതരണോൽഘാടനം ബാങ്ക് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ഷാജി കാക്കശ്ശേരി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലിസ് പോൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജി. സുബിദാസ്, ബാങ്ക് ഡയറക്ടർ പി. എം. ജോസഫ്,സെക്രട്ടറി പോളിഡേവിഡ്.സി, പി.കെ. രമേഷ്, ഹെഡ്മാസ്റ്റർ ജസ്റ്റിൻ തോമസ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879