1470-490

റിയൽ എസ്‌റ്റേറ്റ് മേഖലയെ സർക്കാർ അവഗണിക്കുന്നു

എസ്.ഐ.ആർ.ബി.യു നടത്തിയ ഭക്ഷണ കിറ്റ് വിതരണം ടി.പി. സാഹിർ ഉദ്ഘാടനം ചെയ്യുന്നു

റിയൽ എസ്‌റ്റേറ്റ് മേഖലയെ സർക്കാർ അവഗണിക്കുന്നു: എസ്.ഐ.ആർ.ബി.യു

കൊയിലാണ്ടി: ജാതി-മത-കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രധാന ഇടനിലക്കാരായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ റിയൽ എസ്‌റ്റേറ്റ് ബ്രോക്കേഴ്സ് യൂണിയനിലെ (എസ്.ഐ.ആർ.ബി.യു) പാവപ്പെട്ട അംഗങ്ങൾക്കുള്ള സൗജന്യ ഭക്ഷണ കിറ്റ് വിതരണ പദ്ധതി
കൊയിലാണ്ടി ഓഫീസ് പരിസരത്ത് വെച്ച് നടന്നു.ജനറൽ സിക്രട്ടറി
ടി.പി സാഹിർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.വസ്തു കച്ചവട രംഗത്ത് ഇടനിലക്കാരായി നിന്ന് കച്ചവടം ചെയ്യുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സിനെ സർക്കാർ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാത്രം പതിനായിരക്കണക്കിന് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുണ്ട്. അവർക്ക് കുടുംബങ്ങളുണ്ട്.
നോട്ട് നിരോധനത്തിന് ശേഷം കച്ചവടമില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട്.
ലോക് ഡൗൺ കാലത്ത് ചെരുപ്പുകുത്തികൾ മുതൽ അയൽ സംസ്ഥാന തൊഴിലാളികൾക്ക് വരെ
ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും സർക്കാർ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് മാത്രം ഒരു അനുകൂല്യങ്ങളും പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിയൽ എസ്റ്റേറ്റ് മേഖല ഒരിക്കലും തളരില്ലെന്നും മറിച്ച് ലോകം മുഴുവൻ ഉറ്റുനോക്കുന്ന കേരളത്തിൽ റിയൽ എസ്റ്റേറ്റ് രംഗം കൂടുതൽ സജീവമാകുമെന്നും ചടങ്ങിൽ സംസാരിച്ചവർ വിലയിരുത്തി. ചടങ്ങിൽ
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ
ഗഫൂർ താമരശ്ശേരി,
മജീദ് വെങ്ങളം,
സംസ്ഥാന ജോ: സിക്രട്ടറി എം.പി. റീജ,
കോഴിക്കോട് ജില്ല പ്രസിഡണ്ട് പി.വി.ആലി,
സിക്രട്ടറി പ്രസാദ് നരിക്കുനി, ട്രഷറർ
അരവിന്ദൻ വടകര,
സംസ്ഥാന കമ്മിറ്റി അംഗം ശ്രീധരൻ നായർ ,ജില്ല കമ്മിറ്റി അംഗങ്ങളായ റഷീദ് കൊയിലാണ്ടി,ശാദുലി , രാജൻ പിള്ള, എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253