1470-490

ക്വാറന്റൈൻ കേന്ദ്രത്തിലെ മാലിന്യങ്ങൾ ജനവാസ മേഖലയിൽ കുഴിച്ചിടുവാൻ ശ്രമം.

സുരക്ഷ മനദണ്ഡങ്ങൾ പാലിക്കാതെ ക്വാറന്റൈൻ കേന്ദ്രത്തിലെ മാലിന്യങ്ങൾ ജനവാസ മേഖലയിൽ കുഴിച്ചിടുവാൻ ശ്രമം. മുരിങ്ങൂരിൽ . ദേശീയപാതയോരത്തെ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയില്‍ ആണ്ക്വാറന്റീന്‍ സെന്ററില്‍ നിന്നുള്ള മാലിന്യം നിക്ഷേപിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. മേലുർ പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണ്.ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുവാന്‍ തിരുമാനിച്ചിരിക്കുന്നത്. ഇതിനായി വലിയ 2 കുഴികളും ഒരുക്കിയിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവരുടെ മുറികളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ വലിയ ബാഗുകളിലാക്കി ഇവിടെയെത്തിച്ച് മണ്ണിട്ടു മൂടിയശേഷം മുകളില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറിയാണ് സംസ്‌കരിക്കുന്നത്. ഏകദേശം അഞ്ചടി താഴ്ച മാത്രമാണ് കുഴികൾക്ക് ഉള്ളത്. ഇവിടെ ഇതിനായി വൊളണ്ടിയര്‍മ്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാലിന്യം കുഴിച്ചിടേണ്ടത്. ശേഷം വാഹനം അണുവിമുക്തമാക്കുകയും വേണം.ജനവാസം കുറഞ്ഞ മേഖലയെ ഇതിനായി പരിഗണിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ദേശീയപാതയുടെ സാന്നിധ്യവും വ്യവസായ സ്ഥാപനങ്ങള്‍ അടുത്തുള്ളതും ആശങ്ക വര്‍ധിപ്പിയ്ക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206