1470-490

ആളുകളെ കുത്തി നിറച്ചു: സ്വകാര്യ ബസിനെതിരെ

കണ്ണൂർ ആലക്കോട് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകളെ കുത്തി നിറച്ചു യാത്ര ചെയ്ത സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണക്കടവ് തളിപ്പറമ്പ് റൂട്ടിലോടുന്ന ദ്വാരക എന്ന സ്വകാര്യ ബസ് ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സാമൂഹ്യ അകലം പാലിക്കാതെ 50 കൂടുതൽ യാത്രക്കാരുമായി മണക്കടവിൽ നിന്നും തളിപ്പറമ്പിലേക്ക് വരുകയായിരുന്ന ബസ്സാണ് ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ കേസെടുത്തു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസുകൾ ഓടിത്തുടങ്ങിയത്. നഷ്ടം സഹിച്ച് സർവീസ് നടത്താൻ കഴിയില്ലെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ ആദ്യ നിലപാട്. ഇതിനെ തുടർന്നാണ് സ്വകാര്യ ബസുടമകളുടെ സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. ചർച്ചയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താമെന്ന് ഉടമകൾ അറിയിച്ചു. സ്വകാര്യ ബസുടമകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253