1470-490

മൊബൈൽ ക്ലിനിക്ക് പ്രവർത്തനത്തിന് തുടക്കം കുറിച്ചു

കുന്നംകുളം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചൂണ്ടൽ പഞ്ചായത്തിൽ മൊബൈൽ ക്ലിനിക്ക് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ മൊബൈൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ഹോം ക്വാററ്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പ് വരുത്തുന്നതിനും, രോഗ പരിശോധനക്കും വേണ്ടിയാണ് ഡോക്ടറുടെ സേവനത്തോടു കൂടിയ  മൊബൈൽ ക്ലിനിക്ക് ഒരുക്കിയിരിക്കുന്നത്. ചൂണ്ടൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആക്ട്സ് കേച്ചേരി ബ്രാഞ്ചിൻ്റെ സഹകരണത്തോടെയാണ് മൊബൈൽ ക്ലിനിക്ക് പ്രവർത്തിക്കുന്നത്.ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.കരീം ഉദ്ഘാടനം നിർവഹിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ടി.എ.മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ  എൻ.എ.ഇക്ബാൽ , ആക്ട്സ് ജില്ലാ സെക്രട്ടറി  എ.എഫ്. ജോണി, പി.എച്ച്.സി മെഡിക്കൽ ഓഫീസർ  ഡോ: ഉല്ലാസ് മോഹൻ, ആക്ട്സ് കേച്ചേരി  ബ്രാഞ്ച് സെക്രട്ടറി എം.എം.മുഹ്സിൻ, ജില്ലാ പ്രതിനിധി വി.എ.ജനീഫർ, ജോയിന്റ് സെക്രട്ടറി പി.എസ്.ബിജോയ്, ജെ.പി.എച്ച്.എൻ ഷീബ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879