1470-490

വിദ്യാർത്ഥികൾക്കുള്ള മാസ്കുകൾ വിതരണം ചെയ്തു

എടപ്പാൾ: എസ്. എസ്.എൽ.സി, പ്ലസ് ടു. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് എംഎസ്എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്കുകൾ വിതരണം ചെയ്തു. വട്ടംകുളം ഐഎച്ആർഡി ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാവശ്യമായ മാസ്ക് എംഎസ്എഫ് മലപ്പുറം ജില്ല സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി സ്കൂൾ പ്രിൻസിപ്പൽ ബദറുദ്ധീന് കൈമാറി. എംഎസ്എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ വി നബീൽ , സ്കൂൾ പിടിഎ പ്രസിഡന്റ്‌ എം.കെ മാനു, ഫിറോസ് അണ്ണക്കമ്പാട്, ജസീൽ കുറ്റിപ്പാല, ഷാഹിദ് മാണൂർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253