1470-490

മലപ്പുറത്തെ പച്ചക്കരുവുള്ള കോഴിമുട്ട മഞ്ഞയായി.

കോട്ടക്കൽ: മലപ്പുറം ഒതുക്കുങ്ങൽ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികൾ പച്ചക്കരുവുള്ള മുട്ടയിടുന്ന വാർത്ത തെല്ലൊന്നുമല്ല മലയാളികളെ അത്ഭുതപ്പെടുത്തിയത്. എന്നാൽ അതിന്റെ രഹസ്യം ഇപ്പോൾ വെറ്ററിനറി സർവകശാല ശാസ്ത്ര സംഘം പുറത്തുവിട്ടിരിക്കുകയാണ്. 
പച്ചമുട്ടക്കരുവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം ഡോ.എസ്. ഹരികൃഷ്ണൻ, ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കര ലിംഗം എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കോഴികൾക്ക് നൽകുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഏതോ പദാർഥമാണ് ഈ പച്ച നിറത്തിന് കാരണം എന്നായിരുന്നു ആദ്യ നിഗമനം.

സ്ഥലപരിശോധനയ്ക്ക് ശേഷം കൂടുതൽ പരിശോധനയ്ക്കായി കോഴിമുട്ട സാമ്പിളുകൾ ശേഖരിച്ച് മണ്ണുത്തിയിലെ കോഴി വളർത്തൽ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളെ പ്രത്യേക കൂട്ടിലിടാനും രണ്ടാഴ്ച നൽകാനുള്ള ചോളവും, സോയാബീനും ചേർന്ന സമീകൃത തീറ്റ അധികൃതർ നൽകി. ഒരോ ആഴ്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കാൻ ഒതുക്കുങ്ങൽ മൃഗസംരക്ഷണ വകുപ്പ് ഓഫിസർ ഡോ. മായ തമ്പിക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിറവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് കൂടുതൽ പഠനത്തിനായി കഴിഞ്ഞ തിങ്കളാഴ്ച സർവകലാശാല അധികൃതർക്ക് രണ്ട് കോഴികളെ ശിഹാബുദ്ദീൻ കൈമാറിയിരുന്നു. കോഴി വളർത്തൽ ഉന്നത പഠനകേന്ദ്രം ഡയറക്ടർ ഡോ.പി. അനിതയുടെ നേതൃത്വത്തിൽ പഠനം തുടരുന്നതിനിടയിൽ കഴിഞ്ഞ ദിവസം സർവകലാശാല അധികൃതർ നൽകിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാൻ തുടങ്ങി. ശിഹാബുദ്ദീൻ ഈ വിവരം സർവകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ശിഹാബുദീൻ നൽകിയ കോഴികളിട്ട മുട്ടയും അധികൃതർ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള നിറമാറ്റം വരുത്താൻ കൊഴുപ്പിൽ ലയിക്കുന്ന കൃത്രിമ നിറങ്ങൾ നൽകിയും, തീറ്റകളിൽ മാറ്റം വരുത്തിയും സാധിക്കുമെന്ന് 1935ൽ തന്നെ പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ടെന്നും ഇത് യാതൊരു വിധ ജനിതക മാറ്റമല്ലെന്നും കണ്ടെത്താൻ സർവകലാശാലയ്ക്ക് കഴിഞ്ഞെന്നും ഡോ.എസ് ഹരികൃഷ്ണൻ പറഞ്ഞു. 

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069