1470-490

സർക്കാരിന്റെ നാലാം വാർഷിക ദിനം; വഞ്ചനാദിനമായി ആചരിച്ചു.

പിണറായി സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ മദ്യ നിരോധന സമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പരപ്പനങ്ങാടിയി സംഘടിപ്പിച്ച വഞ്ചനാ ദിനാചരണം കെ പി ഷാജഹാൻ മാനിഫെസ്റ്റോ കത്തിച്ച് ഉദ്‌ഘാടനം ചെയ്യുന്നു.

സർക്കാരിന്റെ നാലാം വാർഷിക ദിനം; മദ്യനിരോധന സമിതി വഞ്ചനാദിനമായി ആചരിച്ചു.
പരപ്പനങ്ങാടി:കേരളത്തിൽ വീണ്ടും മദ്യം കുത്തിയൊഴിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പിണറായി സർക്കാരിന്റെ നാലാം വാർഷിക ദിനമായ മെയ് 25 തിങ്കളാഴ്ച കേരള മദ്യ നിരോധന സമിതി സംസ്ഥാനത്തെ മുഴുവൻ താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിലും വഞ്ചനാ ദിനം ആചരിച്ചു. തിരൂരങ്ങാടി താലൂക്കിലെ ഉദ്‌ഘാടനം പരപ്പനങ്ങാടിയിൽ കോൺഗ്രസ് നേതാവ് കെ പി ഷാജഹാൻ സർക്കാറിന്റെ  നാലാം  വാർഷിക മാനിഫെസ്റ്റോ കത്തിച്ചു കൊണ്ട് നിർവഹിച്ചു. കടവത്ത് മൊയ്തീൻകുട്ടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി മുഖ്യപ്രഭാഷണം നടത്തി. സി കെ കുഞ്ഞിമുഹമ്മദ്, വി ഖാദർ ഹാജി, പി കെ അബൂബക്കർ ഹാജി, എം വി അബ്ദുൽകരീം, സുബൈർ ചെട്ടിപ്പടി പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253