1470-490

ഭരണം പരാജയം; കോവിഡ് ക്രെഡിറ്റ് ജനങ്ങൾക്ക്

നാല് വർഷം ഭരണം പൂർത്തിയാക്കുമ്പോൾ എല്ലാ രംഗത്തും ദയനീയമായി പരാജയപ്പെട്ട സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരാജയവും ധൂർത്തും അഴിമതിയും കോവിഡിന്റെ മറവിൽ മൂടിവച്ച് രക്ഷപെടാനുള്ള ശ്രമമാണ് ഇന്ന് സർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡിനെതിരായ ചെറുത്ത് നിൽപ് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും സംസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലത്തെ ഭരണനേട്ടമായി ചിത്രീകരിക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ നേട്ടത്തിന് ഉത്തരവാദികളായ ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും ഫയർ ആന്റ് റസ്ക്യു ഉദ്യോഗസ്ഥരെയും പഞ്ചായത്തിലേയും റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരെയും ജനങ്ങളേയും അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു – പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ നാല് വർഷം കൊണ്ട് കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞിരിക്കുകയാണ്. 2017-18-ൽ 1.72% ആയിരുന്ന കാർഷിക മേഖലയിലെ വളർച്ച 2018-19-ൽ -0.2 ആയി ഇടിഞ്ഞതായി ധനമന്ത്രി നിയമസഭയിൽ വച്ച സാമ്പത്തിക അവലേകനത്തിൽ പറയുന്നു. വ്യവാസമേഖല ലാഭത്തിലായി എന്നതാണ് മറ്റൊരു കള്ളം. 2017-18 സമയത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ ചെറിയ തോതിലുള്ള ലാഭം ഉണ്ടായിരുന്നു. എന്നാൽ 2019-20 എത്തിയതോടെ ഇതും നഷ്ടത്തിലായെന്ന് സാമ്പത്തിക സർവേകൾ വ്യക്തമാക്കുന്നു – രമേശ് ചെന്നിത്തല പറഞ്ഞു.

നവകേരളത്തിന് വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കാം എന്നാണ് നാലു വർഷം ഭരണം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. രണ്ട് വർഷമായി ഇതു തന്നെയാണ് പറയുന്നത്. ഈ സർക്കാരിന്റെ കാലാവധി കഴിയാൻ ഇനി ഒരു വർഷമാണ് ബാക്കിയുള്ളത്. അത് തീരും വരെ ഇത്തരത്തിൽ പ്രതിജ്ഞ പുതുക്കൽ മാത്രമേ സംഭവിക്കൂ.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996