1470-490

പരീക്ഷാ ഹാളിൽ വിതരണം ചെയ്യുന്നതിന് ഗ്ലൗസുകളും സാനിറ്റൈസറും നൽകി.

കൊടകര ഫാർമേഴ്സ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷാ ഹാളിൽ വിതരണം ചെയ്യുന്നതിന് ഗ്ലൗസുകളും സാനിറ്റൈസറും നൽകി. കൊടകര ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കും ബോയ്സ് ഹൈസ്ക്കുളിലേക്കുമാണ് കൊടകര ഫാർമേഴ്സ് ബാങ്ക് ഗ്ലൗസും സാനിറ്റൈസറും വിതരണം ചെയ്തത്. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ യു.നന്ദകുമാരൻ സ്ക്കൂൾ ഹെഡ്മിസ്ട്രസ്സുമാരായ കോമളവല്ലി, പി.പി. മേരി ബാങ്ക് പ്രസിഡണ്ട് കെ.സി. ജെയിംസ്, ബാങ്ക് മാനേജിംഗ് ഡയറക്ടർ വി.ഡി. ബിജു, പി ടി എ പ്രസിഡണ്ടുമാരായ സുനിൽ കണ്ടേങ്ങാട്ട്, സന്തോഷ് കിഴക്കിനിയേടത്ത് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253