1470-490

കുട്ടികൾക്ക് ഗപ്പി മത്സ്യങ്ങളെ വിതരണം ചെയ്തു

മഴക്കാലത്ത് രോഗങ്ങൾ പരത്തുന്ന കൊതുകുകളെ കൂത്താടി ആയിരിക്കുമ്പോൾ തന്നെ നശിപ്പിക്കാനും അതുവഴി മഴക്കാല രോഗങ്ങൾ തടയാനും കുട്ടികൾക്ക് ഗപ്പി മത്സ്യങ്ങളെ വിതരണം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗജന്യമായി ഗപ്പികളെ വളർത്താൻ ആരോഗ്യ വിഭാഗവുമായി  ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.  മത്സ്യങ്ങളുടെ വിതരണ ഉത്ഘാടനം ഗ്രാമ പഞ്ചായത്തംഗം ടി.വി.പ്രജിത്ത് നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ അധ്യക്ഷത വഹിച്ചു. വി.എസ്.വിഷ്ണു,  അങ്കണവാടി വർക്കർ അമ്മിണിഎന്നിവർ നേതൃത്വം നൽകി. ആദ്യ ഘട്ടമായി 50 ജോഡി ഗപ്പികളെയാണ് വിതരണം ചെയ്തത്. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689