ഇഞ്ചി കൃഷിക്ക് വിത്തിറക്കി.

കുന്നംകുളം. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നംകുളം ഗവ. വി.എച്ച്. എസ്. ഇ 1995 – 97 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഞ്ചി കൃഷിക്ക് വിത്തിറക്കി.വി.എച്ച്.എസ്.ഇ95-97 ബാച്ച് വിദ്യാർത്ഥിയുമായിരുന്ന കുന്നംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ വിത്ത് നടീൽ ഉദ്ഘാടനവും ചെയ്തു.വാർഡ് കൗൺസിലർ കെ കെ മുരളി അദ്ധ്യക്ഷനായിരുന്നു.കുന്നംകുളം നഗരസഭയിലെ ആർത്താറ്റ് കൃഷിഭവന്റെ പരിധിയിൽ കാവിലക്കാട് ക്ഷേത്ര പരിസരത്തുള്ള സ്ഥലത്ത് ഇഞ്ചി കൃഷിക്ക് നടത്തുന്നത്. കോവിഡ് അതിജീവന ഹരിത പ്രവർത്ത നങ്ങളുടെ ഭാഗമായി സംസ്ഥാനസർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് കുന്നംകുളം ഗവ. വി.എച്ച്. എസ്. ഇ 1995 – 97 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പച്ചില എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലുടെ കൃഷിക്ക് രൂപം നൽകിയിരിക്കുന്നത്. പൂർവ്വ വിദ്യാർത്ഥിയായ വിദേശത്തുള്ള ആളുടെ ഉടമസ്ഥതയിലുള്ള 60 സെൻ്റ് സ്ഥലത്താണ് നിലവിൽ കൃഷി ആരംഭിച്ചിട്ടുള്ളത്. കൂടാതെ നെൽ കൃഷി, മഞ്ഞൾ, കപ്പ തുടങ്ങിയ കൃഷികളും സ്ഥലങ്ങൾ പാട്ടത്തിനെടുത്’ നടത്താൻ സംഘം തീരുമനിച്ചിട്ടുണ്ട്. മാത്രമല്ല കാർഷിക രംഗത്ത് ജോലി തേടുന്ന യോഗ്യരായ യുവതി യുവാക്കൾക്കായി വരുമാനത്തോടെ കൃഷിയിടങ്ങളിൽ പരിശോധന നടത്തുന്നതിനും, പഠിക്കുന്നതിനുമായി അവസരമൊരുക്കുമെന്നും കൂട്ടായ്മ പറയുന്നു.ഗവ. വി.എച്ച്. എസ്. ഇ ഗ്രൂപ്പ് അംഗങ്ങളായ രഞ്ജീഷ്, സനോജ്, സന്തോഷ്, നിഷാന്ത്, സ്മിത, എന്നിവർ സംബന്ധിച്ചു.
Comments are closed.