1470-490

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗം…

എസ്എസ്എൽസി , ഹയർസെക്കൻഡറി/ വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് 25-05-2020 ന് താമരശ്ശേരി വ്യാപാര ഭവനിൽ ചേർന്ന കൊടുവള്ളി നിയോജകമണ്ഡലം അന്തിമഘട്ട അവലോകന യോഗ തീരുമാനങ്ങൾ .

1) പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിൽ ലഭ്യമായ ഗതാഗത സൗകര്യങ്ങൾക്കു പുറമേ ആവശ്യമായ ഗതാഗത സൗകര്യം കെഎസ്ആർടിസി ഒരുക്കി നൽകും. ഹൈസ്കൂൾ/ഹയർസെക്കൻഡറി/ വൊക്കേഷനൽ ഹയർസെക്കൻഡറി പ്രധാന അധ്യാപകർ KSRTC യുടെ സേവനം ലഭ്യമാക്കേണ്ട ബസ് റൂട്ടും, ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്ന വിദ്യാർഥികളുടെ ലിസ്റ്റും തയ്യാറാക്കി താമരശ്ശേരി എ ടി ഒ യുടെ 9947512520 എന്ന വാട്സപ്പ് നമ്പറിലേക്ക് പരീക്ഷയുടെ തലേദിവസം രണ്ടു മണിക്ക് മുൻപായി അയച്ചു നൽകേണ്ടതാണ്.

2) ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാർത്ഥികളുടെ തെർമൽ സ്ക്രീനിംഗ് നടത്തുന്നതിന് അധ്യാപകർക്ക് പരിശീലനങ്ങളും, തെർമൽ സ്ക്രീനിംഗിന് നേതൃത്വവും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ നടത്തേണ്ടതാണ്.

3) പരീക്ഷകൾക്ക് ശേഷം ക്ലാസ് മുറികൾ ശുദ്ധീകരിക്കുന്നതിന് ആവശ്യമായ സഹായ, നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് ഉറപ്പാക്കേണ്ടതാണ്, പ്രവർത്തികൾക്ക് ആവശ്യമായ RRT വളണ്ടിയർമാരുടെ സേവനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.

4) സ്കൂളിലേക്ക് ആവശ്യമായ സാനിറ്റൈസറുകൾ പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.

4) വിദ്യാർത്ഥികൾക്ക് ആവശ്യമായ മാസ്കുകൾ ബി ആർ സി മുഖാന്തരം സ്കൂളുകളിൽ എത്തിച്ചു നൽകുന്നതാണ്.

5) ആരോഗ്യകരമായ അന്തരീക്ഷം സ്കൂളുകളിൽ ഒരുക്കി നൽകുന്നതിന് പരീക്ഷാ ഡ്യൂട്ടി കളില്ലാത്ത സ്കൂളിലെ മറ്റ് അധ്യാപകരുടെ സേവനവും , പി.ടി.എ യുടെ സേവനവും അതത് പ്രധാനധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.

യോഗത്തിൽ
DDE താമരശ്ശേരി ,ATO KSRTC താമരശ്ശേരി , Station Officer Fire and Rescue service നരിക്കുനി, BP0 കൊടുവള്ളി, മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ ഹയർസെക്കൻഡറി/ വൊക്കേഷനൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരും പങ്കെടുത്തു..

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689