1470-490

പരീക്ഷകൾ നടക്കുന്ന മുഴുവൻ ക്ലാസ്സ് മുറികളും അണുവിമുക്തമാക്കി

എസ്.എസ്.എൽ.സി. +2 പരീക്ഷകൾ നടക്കുന്ന മുഴുവൻ ക്ലാസ്സ് മുറികളും അണുവിമുക്തമാക്കി.

കുന്നംകുളം നഗരസഭ പ്രദേശത്തെ പൊതു പരീക്ഷകൾ നടക്കാനിരിക്കുന്ന മുഴുവൻ സ്കൂളുകളുടേയും  ക്ലാസ്സ് മുറികളും കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അണുനാശിനി തളിച്ച് അണുവിമുക്തമാക്കി.എസ്.എസ്.എൽ.സി. +2 കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുന്നതിനുള്ള സംവിധാനം സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.പരീക്ഷക്കെത്തുന്ന കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. പരീക്ഷാ ഹാളിൽ കയറുന്നതിന് മുമ്പും,  പരീക്ഷ കഴിഞ്ഞ് പോകുമ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്.നഗരസഭ ചെയർ പേഴ്സൺ സീതരവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം.സുരേഷ്,   ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുമഗംഗാധരൻ, സെക്രട്ടറി കെ.കെ.മനോജ് എന്നിവർ സ്കൂളിന്റ ശുചിത്വ സംവിധാനങ്ങൾ വിലയിരുത്തി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253