1470-490

മിന്നൽ മുരളിക്ക് DYFI സംരക്ഷണം

കാലടിയില്‍ സിനിമ സെറ്റ്‌ തകര്‍ത്ത സംഭവത്തില്‍ സംഘപരിവാരത്തിന് മുമ്പില്‍ മുട്ട് മടക്കില്ലെന്ന് ഡിവൈഎഫ്‌ഐ. അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ സിനിമ ചിത്രീകരണത്തിന് സൗകര്യം ഒരുക്കും. ടോവിനോ നായകനാകുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവം സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ്.

ഇത് ഒടുവിലത്തേതാകാന്‍ കേരളം ഒറ്റക്കെട്ടായി ഈ ഭീകരസംഘത്തിനെതിരെ അണിനിരക്കണം. കൊറോണയെക്കാള്‍ അപകടകരമാണ് വെറുപ്പിന്റെ സംഘപരിവാര്‍ രാഷ്ട്രീയം.വിദ്വേഷത്തിന്റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണ്. സിനിമാ സെറ്റ് മറ്റൊരു മതത്തിന്റെ ആരാധനാലയമാണ് എന്ന് ആരോപിച്ചായിരുന്നു സംഘപരിവാര്‍ താണ്ഡവം.

കോവിഡ് 19വൈറസിനെതിരെ ഒരേ മനസ്സോടെ പ്രതിരോധം തീര്‍ക്കേണ്ട സമയത്തു പോലും ആയുധമെടുത്തു വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന സംഘപരിവാര്‍ പരിഷ്‌കൃത ലോകത്തിന് അപാനമാണ്. ആര്‍എസ്എസ് മുന്നോട്ട് വയ്ക്കുന്ന തീവ്ര വര്‍ഗീയ രാഷ്ട്രീയമാണ് ഇത്തരം അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്.

പല പേരുകളിലാണ് ഇക്കൂട്ടര്‍ പ്രത്യക്ഷപ്പെടുന്നത്. പൊതുസമൂഹത്തിന് മുന്നില്‍ ‘തള്ളിപ്പറയല്‍’ നാടകത്തിന് ഒരു സ്‌പെയ്‌സ് എപ്പോഴും ആര്‍എസ്എസ് സൂക്ഷിക്കും. സിനിമാസെറ്റ് തകര്‍ത്ത സംഭവത്തിലും ഇതേ രീതിയാണ് ഇപ്പോള്‍ പ്രകടമാകുന്നത്. ആസൂത്രിതമാണ് ഇത്തരം ‘തള്ളിപ്പറച്ചിലുകള്‍’.സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന, പരസ്യമായി ഉത്തരേന്ത്യയില്‍ ചെയ്തുകൊണ്ടിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയം തന്നെയാണ് സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തിലും പ്രകടമാകുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098