വേറിട്ട ഫണ്ട് ശേഖരണവുമായി DYFI

റീ സൈക്കിൾ കേരളയുടെ ഭാഗമായി “ഭാഗ്യം വിറ്റും നാടിന് കാവലാകാം ” എന്ന നൂതന പദ്ധതിയുമായി Dyfi സൗത്ത് ബ്ലോക് കമ്മറ്റി… സംസ്ഥനത്താകെ റീ സൈക്കിൾ കേരളയുടെ പഴയ സാധനങ്ങളും പത്ര കെട്ടുകളും ഉൾപ്പെടെ യുവാക്കളുടെ അദ്ധ്വാനവും വിറ്റ് കാശാക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുകയാണ്… സൗത്ത് ബ്ലോക്ക് കമ്മറ്റി മുന്നോട്ട് വെച്ച നവീന ആശയപ്രകാരം ബ്ലോക്ക് പരിധിയിലെ മുഴുവൻ യൂണിറ്റുകളിലും സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽക്കുകയാണ്… ഇതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുകയാണ്…. ലോട്ടറി വില്പനയുടെ ഉദ്ഘാടനം പ്രശ്സത സിനിമ താരം മെറീന മൈക്കിളിന് നൽകി കൊണ്ട് Dyfl സംസ്ഥാന കമ്മറ്റി അംഗം പി.ഷിജിത് നിർവ്വഹിച്ചു.. ബ്ലോക്ക് സെക്രട്ടറി എം.വൈശാഖ്, പ്രസിഡന്റ് Vപ്രശോഭ്, ജില്ലാ കമ്മറ്റി അംഗങ്ങളായ എം.എം.സുഭീഷ് ,എം.വി.നിതു എന്നിവർ പങ്കെടുത്തു…
Comments are closed.