1470-490

ഡി വൈ എഫ് ഐ കൃഷിയിലേക്ക്..

ഗുരുവായൂർ : ഡി വൈ എഫ് ഐ ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവാക്കൾ കൃഷി തുടങ്ങുന്നു.
“നട്ടുണർത്താം നല്ലൊരു നാളയെ പാഠം ഒന്ന് വയലും വീടും ” ക്യാമ്പയിനിന്റെ ഭാഗമായി കാർഷിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതുതലമുറയെ അണിനിരത്തിയാണ് ഡി വൈ എഫ് ഐ കൃഷിയിടങ്ങിളേക്ക് ഇറങ്ങുന്നത്.
വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പ്രദേശത്തെ വിവിധ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമികൾ കണ്ടെത്തിയാണ് കൃഷി ചെയ്യുന്നത്.
ഗുരുവായൂർ പുത്തമ്പല്ലിയിലെ കൃഷിയിടത്തിൽ സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് ആദ്യ തൈ നട്ടുകൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു.
ഡി വൈ എഫ് ഐ ഗുരുവായൂർ മേഖല സെക്രട്ടറി കെ.എൻ രാജേഷ്, പ്രസിഡന്റ് വിഷ്ണു വസന്തകുമാർ, ജോയിൻറ് സെക്രട്ടറിമാരായ കെ.കെ കിഷോർ കുമാർ, വിശാൽ ഗോപാലകൃഷ്ണൻ, എക്സിക്യുട്ടിവ് അംഗം പി.എസ് സന്ദീപ്, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് കെ.ആർ.അമൽ,
സി.പി.എം.ലോക്കൽ സെക്രട്ടറി എം.സി സുനിൽ കുമാർ , ഉണ്ണി വാറണാട്ട്, കെ.ആർ സൂരജ് എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098